തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഐസിയു, വെന്റിലേറ്റർ രോഗികളുടെ എണ്ണത്തിൽ വർധന. ഇരട്ടിയലധികം വർധനവാണ് 10 ദിവസത്തിനിടെ ഉണ്ടായത്. രോഗവ്യാപനം കൂടിയാൽ പ്രതിസന്ധിയുണ്ടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. മെയ് ഒന്നിന് 650 പേരെ വെന്റിലേറ്ററിലും 1,808 പേരെ ഐസിയുവിലും ചികിത്സയിൽ പ്രവേശിപ്പിച്ചതായാണ് കണക്ക്. എന്നാൽ മെയ് 10 ആകുമ്പോഴേക്കും വെന്റിലേറ്ററിൽ 1,340 രോഗികളും ഐസിയുവിൽ 2,641 രോഗികളുമായി. കേരളത്തിൽ സർക്കാർ-സ്വകാര്യ മേഖലകളിലായി (Government And Private Health Sector) ആകെയുള്ളത് 9735 ഐസിയു ബെഡുകളും 3776 വെന്റിലേറ്ററുകളുമാണെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 50 ശതമാനമാണ് കൊവിഡ് (Covid) രോഗികൾക്കായി ഉപയോഗിക്കാൻ സാധിക്കുക.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് 1000 ഓക്സിജൻ ബെഡുകൾ അടങ്ങിയ താൽകാലിക ആശുപത്രി നിർമാണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇടുക്കിയിൽ 99 ശതമാനം സർക്കാർ ആശുപത്രികളും രോഗികളാൽ നിറഞ്ഞുവെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. രണ്ട് ആശുപത്രികൾ മാത്രമാണ് ഇടുക്കിയിൽ കൊവിഡ് (Covid) ആശുപത്രികളായി പ്രവർത്തിക്കുന്നത്. രോഗികളുടെ എണ്ണം വർധിച്ചതോടെ മറ്റ് ആശുപത്രികളും കൊവിഡ് ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. സ്വകാര്യ ആശുപത്രികളിലെ അമ്പത് ശതമാനം കിടക്കകളെങ്കിലും കൊവിഡ് പ്രതിരോധത്തിനായി മാറ്റിവച്ചില്ലെങ്കിൽ കാര്യങ്ങൾ അതീവ ഗുരുതരമാകുമെന്നാണ് കെജിഎംഒഎ (KGMOA) വ്യക്തമാക്കുന്നത്.
ALSO READ: തിരുവനന്തപുരത്ത് ഓക്സിജൻ ക്ഷാമം; താൽക്കാലികമായി പരിഹരിച്ചതായി അധികൃതർ
ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.39 ആയി കുറഞ്ഞതാണ് നേരിയ ആശ്വാസം നൽകുന്നത്. എന്നാൽ ഇത് ആശ്വസിക്കാനുള്ള കണക്കല്ലെന്നാണ് കെജിഎംഒഎ വിലയിരുത്തുന്നത്. വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയർന്നേക്കാം. കിടക്കകളുടെ എണ്ണം അടക്കം ജില്ലയിൽ സർക്കാർ തലത്തിൽ സൗകര്യങ്ങൾ കുറവാണ്. ഇനി പുതിയ രോഗികൾ വരുന്ന സമയത്ത് ഉൾക്കൊള്ളാൻ സർക്കാർ തലത്തിൽ സൗകര്യമില്ല എന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA