K Rail Project : കെ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നും. പദ്ധതിയെ എതിർക്കുമെന്നും കെ സുരേന്ദ്രൻ

ഒരു ലക്ഷം കോടിയിലധികം രൂപ ചിലവഴിച്ചാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കാനാണ് സർക്കാർ (Government) ഉദ്ദേശിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 01:20 PM IST
  • ഒരു ലക്ഷം കോടിയിലധികം രൂപ ചിലവഴിച്ചാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കാനാണ് സർക്കാർ (Government) ഉദ്ദേശിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
  • പദ്ധതി നടപ്പാക്കുന്നതിലെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠനം നടത്തിയില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
  • ഇത് ചില ആളുകളെ മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതിയാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
  • ഈ പദ്ധതി കൊണ്ട് സർക്കാർ വൻ അഴിമതി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
K Rail Project : കെ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നും. പദ്ധതിയെ എതിർക്കുമെന്നും കെ സുരേന്ദ്രൻ

THiruvananthapuram :  കെ റയിൽ (K Rail Project) പത്തടി കേരളത്തിന് (Kerala) ആവശ്യമില്ലെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran) പറഞ്ഞു. ഒരു ലക്ഷം കോടിയിലധികം രൂപ ചിലവഴിച്ചാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കാനാണ് സർക്കാർ (Government) ഉദ്ദേശിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിലെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠനം നടത്തിയില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ഇത് ചില ആളുകളെ മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതിയാണിതെന്നും കെ   സുരേന്ദ്രൻ പറഞ്ഞു. ഈ പദ്ധതി കൊണ്ട് സർക്കാർ വൻ അഴിമതി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പദ്ധതിയിലൂടെ കോടി കണക്കിന് രൂപ കമീഷനായി ലഭിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഈ പദ്ധതിയെ ശക്തമായി എതിർക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ALSO READ: K-Rail Project : കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കില്ലയെന്ന് വി ഡി സതീശൻ

 കെ റെയിൽ പദ്ധതി (K-Rail Project) കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനം തകർക്കുന്നതാണ് അതിനാൽ സിൽവർ ലൈൻ പദ്ധതി (Silverline Project) സംസ്ഥാനത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan) പറഞ്ഞിരുന്നു. തൃശൂരിൽ യുഡിഎഫ് പ്രവർത്തക കണവെൻഷൻ ഉദ്ഘാടനം ചെയ്ത സമയത്താണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

ALSO READ: K Rail Project: കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

പാരിസ്ഥിതിക സന്തുലനം തകർക്കുന്ന ഈ പദ്ധതി സാമൂഹിക ആഘാതം പഠനം പോലും നടത്താതെ പ്രാവർത്തിക്കമാകാൻ ശ്രമിക്കുന്നത്. ഈ പദ്ധതി സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ വൻതോതിൽ ചൂഷണം ചെയ്യേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയെ കുറിച്ച് സർക്കാരിനോട് പ്രതിപക്ഷം ചോദിച്ച ചോദ്യത്തിന് ഒരു ഉത്തരം പോലും നൽകാൻ സാധിച്ചിട്ടില്ലയെന്ന് സതീശൻ പറഞ്ഞു.

ALSO READ:  CM on KIIFB|കിഫ്‌ബിയെ തകർക്കാൻ ‌സാഡിസ്റ്റുകൾ, സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി'

അതേസമയം കഴിഞ്ഞ ദിവസം കേരളത്തിലെ എംപിമാരുടെ സംമ്മേളനത്തിൽ കെ-റെയിൽ സംസ്ഥാനത്തിന്റെ  ഒഴിച്ചുകൂടാനാവാത്ത പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News