Kasargod: കാസർഗോഡ് മക്കൾക്ക് വിഷം നൽകി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി

Kasargod Death News: പെരിങ്ങോം വയിക്കര പഞ്ചായത്തിൽ യൂഡി ക്ലർക്കായി ജോലി ചെയ്യുകയാണ് സജ്‌ന. ഭർത്താവ് രഞ്ജിത്ത് കെഎസ്ഇബി ജീവനക്കാരനാണ്. ചീമേനി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശേഷം മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Last Updated : Apr 9, 2024, 06:56 PM IST
  • രണ്ടു മക്കളെയും വിഷം നൽകി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സജ്‌ന തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
  • പെരിങ്ങോം വയിക്കര പഞ്ചായത്തിൽ യൂഡി ക്ലർക്കായി ജോലി ചെയ്യുകയാണ് സജ്‌ന.
Kasargod: കാസർഗോഡ് മക്കൾക്ക് വിഷം നൽകി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി

കാസർ​ഗോഡ്: കാസർ​ഗോഡ് ചീമേനിയിൽ അമ്മയേയും മക്കളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്ത് സജന, മക്കളായ ‍​ഗൗതം, തേജസ്, എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിലായിരുന്നു ഉള്ളത്. സജ്നയുടെ മൃതദേഹം ടെറസിൽ ആയിരുന്നു. രണ്ടു മക്കളെയും വിഷം നൽകി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സജ്‌ന തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പെരിങ്ങോം വയിക്കര പഞ്ചായത്തിൽ യൂഡി ക്ലർക്കായി ജോലി ചെയ്യുകയാണ് സജ്‌ന. ഭർത്താവ് രഞ്ജിത്ത് കെഎസ്ഇബി ജീവനക്കാരനാണ്. ചീമേനി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശേഷം മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ALSO READ: കൊടും ചൂടിന് ഉടനടി ആശ്വാസം; സംസ്ഥാനത്ത് അടുത്ത 5 ദിവസം വേനൽ മഴയ്ക്ക് സാധ്യത

എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ട് കുട്ടികൾ മരിച്ചു.

തൃശ്ശൂർ: എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ യുവതി മൂന്ന് കുട്ടികളുമായി കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മരിച്ചു.വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ   അഭിജയ്(7) ആദിദേവ് (6)  എന്നിവരാണ് മരിച്ചത്. അമ്മ 29 വയസ്സുള്ള സയന ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു. മരിച്ച കുട്ടികളിൽ ഒരാളുടെ മൃതദേഹം വെള്ളറക്കാട്  സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. 

അമ്മയും ഒന്നര വയസ്സുകാരി മകളും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാസംഘം സ്ഥലത്തെത്തി. നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് നാലുപേരെയും  കിണറ്റിൽ നിന്നും പുറത്തെത്തിച്ചത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ഷിനോജ്, ശ്യാം, അമൽ, ശരത്ത് സ്റ്റാലിൻ, ഹരിക്കുട്ടൻ, ഇബ്രാഹിം എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News