Assembly Budget Session 2023: നിയമസഭാ സമ്മേളനം ഇന്നുമുതൽ; ബജറ്റ് അടുത്തമാസം 3 ന്

Kerala Assembly Session: ഇന്ന് തുടങ്ങി മാര്‍ച്ച് 30 വരെ നിയമസഭ ചേരും. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പരമാവധി മയപ്പെടുത്തിയാണ് സർക്കാർ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം

Last Updated : Jan 23, 2023, 10:44 AM IST
  • പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം
  • ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സഭ നടപടികൾ ആരംഭിക്കും
Assembly Budget Session 2023: നിയമസഭാ സമ്മേളനം ഇന്നുമുതൽ; ബജറ്റ് അടുത്തമാസം 3 ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സഭ നടപടികൾ ആരംഭിക്കും. പ്രധാന അജണ്ട ബജറ്റ് അവതരണമാണ്. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനത്തില്‍ വലിയ മാറ്റങ്ങളൊന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിൽ പോലും ഏത് രീതിയിലാവും സംസാരിക്കുക എന്ന ആകാംക്ഷയിലാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍. സംസ്ഥാന ബജറ്റ് ഫെബ്രുവരി 3 നാണ്. 

ഇന്ന് തുടങ്ങി മാര്‍ച്ച് 30 വരെ നിയമസഭ ചേരും. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പരമാവധി മയപ്പെടുത്തിയാണ് സർക്കാർ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചതോടെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തിന് ചെറിയൊരു അയവു വന്നത്.

എങ്കിലും സാമ്പത്തിക ഞെരുക്കത്തിൽ കേന്ദ്രത്തെ പഴിചാരുന്ന പരാമര്‍ശങ്ങളടക്കം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകുമെന്നാണ് സൂചന.  സർക്കാർ ഗവര്‍ണർ പോര് രൂക്ഷമായതിനെ തുടർന്ന് നയപ്രഖ്യാപനം ഒഴിവാക്കുന്നത് പോലും സർക്കാർ ചിന്തിച്ചിരുന്നെങ്കിലും അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. ഇതിനിടയിൽ സാമ്പത്തിക ഞെരുക്കം, ധൂര്‍ത്ത് പൊലീസ്- ഗുണ്ടാ ബന്ധം തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെആയുധമാക്കാൻ പ്രതിപക്ഷം ഒരുങ്ങുകയാണ്. 

സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യസുരക്ഷ, ബഫർ സോണ്‍ പ്രതിസന്ധി എന്നിവയ്ക്ക് ഈ സഭാ കാലയളവിൽ ഊന്നൽ നൽകുമെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. പൊതു വിഷയങ്ങളിൽ കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത നീക്കത്തിന് പ്രതിപക്ഷം സന്നദ്ധമാണ് പക്ഷെ സാമ്പത്തിക പ്രതിസന്ധി പ്രധാനമായും സംസ്ഥാനത്തിന്‍റെ ഭാഗത്തുള്ള വീഴ്ചയാണെന്നും വിഡി പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം 33 ദിവസമാണ് ചേരുന്നത്.  ജനുവരി 25 ന് ഗവര്‍ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയുണ്ടാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News