Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 4034 കോവിഡ് കേസുകൾ, Test Positivity 5.80 %

സംസ്ഥാനത്ത് ഇന്ന് 4034 പേർക്ക് കോവിഡ്. 14 മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു

Written by - Zee Malayalam News Desk | Last Updated : Feb 23, 2021, 06:33 PM IST
  • സംസ്ഥാനത്ത് ഇന്ന് 4034 പേർക്ക് കോവിഡ് 19
  • 14 മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു
  • ടെസ്റ്റ് പോസിറ്റിവിറ്റി 5.80 ശതമാനം
  • ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ
Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 4034 കോവിഡ് കേസുകൾ, Test Positivity 5.80 %

Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 4034 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 5.80% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 14 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 21 ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി ഇന്ന് വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. രാജ്യത്തെ 38% കോവിഡ് കോസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്.

എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.

ALSO READ: Kerala Covid Update : സംസ്ഥാനത്ത് ഇന്നും നാലായിരത്തിന് മുകളിൽ കോവിഡ്, TPR 7.05%; ഒരാഴ്ചക്കിടെ 5.8% കേസുകൾ കുറഞ്ഞെന്ന് മുഖ്യമന്ത്രി

21 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.  ആശങ്കയായിരുന്ന ഉറവിടം വ്യക്തമല്ലാത്തവരുടെ കണക്ക് 258 ആയി. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 81 പേർക്ക് മാത്രമാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം 454, പത്തനംതിട്ട 392, കൊല്ലം 407, കോട്ടയം 353, തൃശൂര്‍ 376, കോഴിക്കോട് 345, മലപ്പുറം 333, ആലപ്പുഴ 270, തിരുവനന്തപുരം 190, കണ്ണൂര്‍ 153, പാലക്കാട് 82, കാസര്‍ഗോഡ് 128, വയനാട് 126, ഇടുക്കി 65  എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 14 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 4074 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം 367, കൊല്ലം 342, പത്തനംതിട്ട 581, ആലപ്പുഴ 381, കോട്ടയം 377, ഇടുക്കി 327, എറണാകുളം 746, തൃശൂര്‍ 351, പാലക്കാട് 124, മലപ്പുറം 272, കോഴിക്കോട് 521, വയനാട് 168, കണ്ണൂര്‍ 190, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 54,665 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,81,835 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,225 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 784 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ: Kerala Covid Update : കോവിഡ് പ്രതിരോധത്തിൽ തിരിച്ച് വരവിന്റെ പാതയിൽ സംസ്ഥാനം, ഇന്ന് 4584 കേസുകൾ റിപ്പോർട്ട് ചെയ്തു, Test Positivity 6.79 %

4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News