പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന നജീബ് കാന്തപുരത്തിന് എതിരായുള്ള ഹര്‍ജി തള്ളി ഹൈക്കാടതി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെപിഎം മുസ്തഫ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. 340 ബാലറ്റ് വോട്ടുകൾ എണ്ണിയില്ലെന്നായിരുന്നു പരാതി. ജസ്റ്റിസ് സി.എസ് സുധയാണ് ഹര്‍ജി പരിഗണിച്ചത്.
38 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നജീബ് വിജയിച്ചത്. ഉദ്യോഗസ്ഥന്‍ ബാലറ്റ് പേപ്പറുകളില്‍ ഒപ്പ് വച്ചില്ല എന്ന കാരണത്താല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെയാണ് കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്. 340 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലായെന്നും ഇവയില്‍ മുന്നൂറോളം വോട്ടുകള്‍ തനിക്ക് ലഭിക്കേണ്ടതായിരുന്നു എന്നതായിരുന്നു മുസ്തഫയുടെ വാദം.
സത്യം വിജയിച്ചുവെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പ്രതികരിച്ചു. ജനാധിപത്യം വിജയിച്ചു. എംഎല്‍എ എന്ന നിലയില്‍ നജീബ് ഒരുപാട് ഗുണകരമായ കാര്യങ്ങള്‍ ചെയ്തു. അതിനൊക്കെയുള്ള അംഗീകാരമാണ് ഈ വിധി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Read Also: ഇനി പരീക്ഷാക്കാലം; ഓണപ്പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. തുടർന്ന് ഈ പെട്ടികള്‍ ഹൈക്കോടതിയില്‍ എത്തി പരിശോധിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സബ് ട്രഷറിയില്‍ നിന്ന് മാറ്റിയപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം. അതേ സമയം തപാല്‍ ബാലറ്റുകളടങ്ങിയ പെട്ടികളില്‍ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. അഞ്ചാം ടേബിളില്‍ എണ്ണിയ 482 ബാലറ്റുകള്‍ കാണാനില്ലായെന്നും നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവര്‍ കീറിയ നിലയിലാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.