കോവിഡ് കാലത്ത് 12.6 ലക്ഷം പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ

നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സർവേയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 11:39 AM IST
  • കോവിഡ് കാലത്ത് ആകെ 1,48,431 പ്രവാസികൾ മടങ്ങിയെത്തിയെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്
  • കോവിഡ് ജാ​ഗ്രതാ പോർട്ടലിനെയും നോർക്ക റൂട്ട്സിനെയും ഉദ്ധരിച്ചുള്ള കണക്കുകളാണ് ഇത്
  • ​ഗൾഫിൽ ജോലി ചെയ്തിരുന്ന 72 ശതമാനം പേരുടെ തൊഴിൽ നഷ്ടപ്പെട്ടു
  • യുഎഇയിലാണ് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത്
കോവിഡ് കാലത്ത് 12.6 ലക്ഷം പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിലെ 12 ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സർവേയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് കാലത്ത് ആകെ 1,48,431 പ്രവാസികൾ മടങ്ങിയെത്തിയെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എന്നാൽ ഈ കണക്കുകൾ ഔദ്യോ​ഗികമല്ല. കോവിഡ് ജാ​ഗ്രതാ പോർട്ടലിനെയും നോർക്ക റൂട്ട്സിനെയും ഉദ്ധരിച്ചുള്ള കണക്കുകളാണ് ഇത്. ​ഗൾഫിൽ ജോലി ചെയ്തിരുന്ന 72 ശതമാനം പേരുടെ തൊഴിൽ നഷ്ടപ്പെട്ടു. യുഎഇയിലാണ് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയാണ്.

​പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെയും ഇത് കാര്യമായി ബാധിക്കും. ഒരു വർഷം കേരളത്തിലേക്ക് പ്രവാസികൾ 20,000 കോടിയോളം രൂപ അയയ്ക്കുന്നുണ്ടെന്നാണ് ബാങ്കിങ് മേഖല വ്യക്തമാക്കുന്നത്. പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ ഈ തുകയിൽ വലിയ കുറവ് ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News