തിരുവനന്തപുരം: വിദേശത്ത് നിന്ന് വാട്സാപ്പ് കോളിലൂടെ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്ക് എതിരെ ജാഗ്രത വേണമെന്ന് പോലീസ്. അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചെന്നും ഫോൺ നിരീക്ഷണത്തിലാണെന്നും പറഞ്ഞാണ് ഇത്തരക്കാർ വിളിക്കുക. ഡിവൈഎസ്പിയാണെന്ന് പരിചയപ്പെടുത്തുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച വിശദമായ കുറിപ്പ് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിദേശത്തുനിന്ന് വാട്സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക. അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം വ്യാജ കോളുകളിൽ വിശ്വസിച്ച് നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.
ALSO READ: പത്തനംതിട്ടയിൽ അനിൽ ആന്റണി പരിചിതനല്ല; അതൃപ്തി പരസ്യമാക്കി പി.സി ജോർജ്
സൈബർ ഡിവൈ എസ് പി എന്നു പരിചയപ്പെടുത്തിയാണ് ഇക്കൂട്ടർ വിളിക്കുന്നത്. താങ്കളുടെ ഫോൺ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നു. ഇതോടെ പേടിച്ചു പോകുന്ന സ്ത്രീകളെ തുടർന്നുള്ള ദിവസങ്ങളിൽ വിളിച്ച് കേസ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് - അപരിചിതമായ വിദേശ നമ്പറുകളിലെ കോളുകൾ സ്വീകരിക്കാതിരിക്കുക. എല്ലാത്തരം സൈബർ തട്ടിപ്പിനെതിരെയും പരമാവധി ജാഗ്രത പാലിക്കുക. സംശയാസ്പദമായ സംഭവങ്ങൾ പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.