Kerala Rain Alert | മഴ തീരുന്നില്ല, അടുത്ത അഞ്ച് ദിവസവും ശക്തമായ പെയ്ത്തിന് സാധ്യത

വരുന്ന ഒരാഴ്ചയോളം മഴ തുടർന്നേക്കും.കേരളത്തിൽ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 10, 2022, 06:34 AM IST
  • മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
  • ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം
  • കേരളത്തിൽ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത
Kerala Rain Alert | മഴ തീരുന്നില്ല, അടുത്ത അഞ്ച് ദിവസവും ശക്തമായ പെയ്ത്തിന് സാധ്യത

തിരുവനന്തപുരം:  അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിൻറെ ഭാഗമായാണ് മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പുറത്ത് വിട്ടത്. വരുന്ന ഒരാഴ്ചയോളം മഴ തുടർന്നേക്കും.കേരളത്തിൽ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.

മഴ സാധ്യത പ്രവചനം ഇങ്ങനെ

യെല്ലോ അലർട്ടുള്ള ജില്ലകൾ

10-09-2022: കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്
11-09-2022:  കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 10വരെ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത 

പ്രത്യേക ജാഗ്രത

12-09-2022 വരെ: ഗൾഫ് ഓഫ് മാന്നാർ ഇതിനോട് ചേർന്നുള്ള തെക്കൻ  തമിഴ്‌നാട് തീരം, എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.   

10-09-2022: കർണാടക തീരം , വടക്കൻ ആന്ധ്രാ തീരം, മധ്യ  പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്

11-09-2022: ആന്ധ്രാ തീരം, മധ്യ  പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ  45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News