Kerala Rain Updates : കോഴിക്കോട്ടും നാളെ അവധി; ഇതോടെ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala Rain Holiday : ആലപ്പുഴ ജില്ലയിലെ മൂന്ന് തലൂക്കുകളിൽ നാളെ അവധി പ്രഖ്യാപിച്ചു.  

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 11:00 PM IST
  • കേന്ദ്രഭരണ പ്രദേശമായി മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
  • കണ്ണൂർ, സാങ്കേതിക (കെടിയു) സർവകലാശാലകൾ നാളെ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും മഴയെ തുടർന്ന് മാറ്റി വെച്ചു.
  • എന്നാൽ പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.
Kerala Rain Updates : കോഴിക്കോട്ടും നാളെ അവധി; ഇതോടെ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെത്തുടർന്ന്  കേരളത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പുതുതായി കോഴിക്കോട് ജില്ലയാണ് അവധി പ്രഖ്യാപിച്ച ജില്ലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ  ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി പ്രൊഫഷ്ണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇവയ്ക്ക് പുറമെ കേന്ദ്രഭരണ പ്രദേശമായി മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, സാങ്കേതിക (കെടിയു) സർവകലാശാലകൾ നാളെ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും മഴയെ തുടർന്ന് മാറ്റി വെച്ചു. എന്നാൽ പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല.

ALSO READ : Kerala Rain Updates Live: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

നിലവിൽ കാസർകോട് കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടിൽ തന്നെ തുടരുകയാണ്. നാളെ കൂടിയും മഴ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News