Kodakara Hawala Case: കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Kodakara Hawala Case: കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് നേരത്തേ, സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 29, 2024, 12:39 PM IST
  • കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്
  • 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം
  • തിരൂർ സതീഷന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം
Kodakara Hawala Case: കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണം. തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുക. 

കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് നേരത്തേ, സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തുടർന്ന് അനുമതി തേടി അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി വി.കെ രാജു പബ്ലിക് പ്രോസിക്യൂട്ടർ എം.കെ ഉണ്ണികൃഷ്ണൻ വഴി കോടതിയെ സമീപിച്ചു. അന്വേഷണസംഘത്തിന്റെ ഹര്‍ജി അംഗീകരിച്ച കോടതി  തുടരന്വേഷണത്തിന് അനുമതി നൽകുകയായിരുന്നു.

Read Also: മകന്റെ മരണം കൊലപാതകം, സിബിഐ സ്വാധീനത്തിന് വഴങ്ങി; ആരോപണങ്ങളുമായി ബാലഭാസ്കറിന്റെ പിതാവ്

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് 6 ചാക്കുകളിലായി ഒൻപത് കോടി രൂപ എത്തിച്ചുവെന്നായിരുന്നു ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ. പണം എത്തിച്ച ധർമ്മരാജനുമായി ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അതിനുമുൻപ് ചർച്ച നടത്തിയെന്ന സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.

200 സാക്ഷികളാണ് കേസിലുള്ളത്. ധർമ്മരാജൻ അടക്കം 25 സാക്ഷികളുടെ മൊഴികളിൽ കള്ളപ്പണം കടത്തലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ഉണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News