കോട്ടയം: കോട്ടയം കീഴൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ (Kottayam deepa death) കണ്ടെത്തി. കോട്ടയം കടുത്തുരുത്തി കീഴൂർ മാവടിയിൽ ദീപയെ (35) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ദീപയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോട്ടയം വെള്ളൂർ പോലീസ് അന്വേഷണം (Police investigation) ആരംഭിച്ചു.
ഭർത്താവ് സന്തോഷുമായി ഇന്നലെ വാക്കുതർക്കം ഉണ്ടായിരുന്നതായി പൊലീസിന് ഭർത്താവ് നൽകിയ മൊഴിയിൽ പറയുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും കുടുംബത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഭർത്താവ് സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി ജോലി കഴിഞ്ഞു വന്നപ്പോൾ ചെറിയ രീതിയിൽ വാക്കുതർക്കം ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം പ്രശ്നങ്ങളെല്ലാം അവസാനിച്ചതാണ്. ദീപ തന്നെ ആണ് എനിക്ക് ചോറുവിളമ്പി തന്നത്. തുടർന്ന് മക്കൾക്കൊപ്പം മറ്റൊരു മുറിയിൽ പോയി കിടന്ന് ഉറങ്ങുകയായിരുന്നു. രാത്രി ഒന്നരയോടെ മക്കൾ വിളിച്ചു ഉണർത്തി പറഞ്ഞപ്പോഴാണ് ദീപയെ തൂങ്ങി മരിച്ച (Hanging death) നിലയിൽ കണ്ടെത്തിയതെന്ന് സന്തോഷ് പറയുന്നു.
ALSO READ: Dowry Cases Kerala: സ്ത്രീധനപ്രശ്നങ്ങള്‍, നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 154 പരാതികള്‍
അഞ്ചാം ക്ലാസിലും മൂന്നാം ക്ലാസിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളാണ് ഇവർക്ക് ഉള്ളത്. മുതിർന്ന കുട്ടിയും അമ്മയും ആണ് ദീപയെ ആദ്യം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സന്തോഷിനെ വിവരമറിയിക്കുകയായിരുന്നു. ദീപയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ (Kottayam medical college) എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 13 വർഷം മുൻപാണ് സന്തോഷം ദീപയും തമ്മിൽ വിവാഹം കഴിക്കുന്നത്. ഇവർ തമ്മിൽ ബന്ധുക്കൾ ആയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് സന്തോഷ് പോലീസിന് മൊഴി നൽകി.
സന്തോഷ് പലപ്പോഴും മദ്യപിച്ച് വീട്ടിൽ എത്തുന്നത് പ്രശ്നങ്ങൾക്ക് കാരണമായിരുന്നതായി അയൽവാസികൾ പോലീസിനെ അറിയിച്ചു. എന്നാൽ ശാരീരിക മർദ്ദനം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് സന്തോഷ് നൽകിയ മൊഴി. അയൽവാസികളും ഇത് പോലീസിനോട് സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ വഴക്കിനെത്തുടർന്നാകാം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ വ്യക്തത കൈവരൂ. വൈക്കത്ത് സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു ദീപ. ദീപയോട് ഇനി ജോലിക്ക് പോകണ്ട എന്ന് ഭർത്താവ് സന്തോഷ് ഇന്നലെ പറഞ്ഞിരുന്നു. ഇതും മാനസിക വിഷമം ഉണ്ടാക്കിയിരുന്നതായി ആണ് പോലീസ് വിലയിരുത്തൽ.
ALSO READ: Kazhakkoottam Pocso Case: 16കാരിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയതായി പരാതി
അതേസമയം സന്തോഷിന് എതിരെ ബന്ധുക്കളാരും ഇതുവരെ മൊഴി നൽകിയിട്ടില്ല. മക്കളും സന്തോഷിന് അനുകൂലമായ മൊഴിയാണ് പ്രാഥമികമായി നൽകിയിരിക്കുന്നത് എന്നാണ് വിവരം.
വെള്ളൂരിൽ നിന്ന് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിശോധനയിൽ അസ്വാഭാവികതകൾ ഒന്നുമില്ല എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള പരിശോധനാഫലങ്ങൾ കൂടി വന്നശേഷം കൂടുതൽ അന്വേഷണം നടത്തി സന്തോഷിന് എതിരെ കേസ് എടുക്കണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy