കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇന്ന് ഉച്ചയ്ക്കാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കാൻസർ വാർഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ തൊട്ടടുത്തായാണ് തീപിടിത്തമുണ്ടായത്. തീയും പുകയും ഉയർന്നതിനാൽ അടുത്തുള്ള കെട്ടിടങ്ങളിലുണ്ടായിരുന്ന രോഗികളെയും കെട്ടിടത്തിലെ 25 തൊഴിലാളികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അപകടത്തിൽ ആളപയാമില്ല.
മൂന്നാം വാർഡിന്റെ പിൻഭാഗത്തായാണ് എട്ട് നില കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിൽ വയറിംഗിന് ആവശ്യമായ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിടത്ത് നിന്നാണ് തീ പടർന്നത്. ഷോർട്ട്സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തതിന്റെ കാരണമന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. കോട്ടയത്ത് നിന്നെത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കുറിലധികം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...