KSRTC City Service : സിറ്റി സർവ്വീസ് കൊച്ചിയിലും ഉടൻ ആരംഭിക്കും; തലസ്ഥാനത്ത് 120 ഇലക്ട്രോണിക്ക് ബസുകൾ കൂടി എത്തും

KSRTC City Service : ഓരോ 20 മിനിറ്റ് ഇടവിട്ടാണ് ഓറഞ്ച് ബസ്സ് സർവ്വീസ് നടത്തുക. ഒരു യാത്രയ്ക്ക് 10 രൂപ തന്നെയാണ് നിരക്ക്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 04:33 PM IST
  • തിരുവനന്തപുരം കിഴക്കേകോട്ട - മണക്കാട് - മുക്കോലയ്ക്കല്‍ - വലിയതുറ - ശംഖുമുഖം - ആള്‍സെയിന്റ്സ് – ചാക്ക – പേട്ട - ജനറല്‍ ആശുപത്രി – പാളയം – സ്റ്റാച്യു - തമ്പാനൂര്‍ - കിഴക്കേകോട്ട റൂട്ടിലാണ് പുതുതായി ആരംഭിച്ച സർക്കുലര്‍ സർവ്വീസ് നടത്തുക.
  • ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.
  • ഓരോ 20 മിനിറ്റ് ഇടവിട്ടാണ് ഓറഞ്ച് ബസ്സ് സർവ്വീസ് നടത്തുക. ഒരു യാത്രയ്ക്ക് 10 രൂപ തന്നെയാണ് നിരക്ക്.
KSRTC City Service : സിറ്റി സർവ്വീസ് കൊച്ചിയിലും ഉടൻ ആരംഭിക്കും; തലസ്ഥാനത്ത് 120 ഇലക്ട്രോണിക്ക് ബസുകൾ കൂടി എത്തും

തലസ്ഥാന നഗരത്തിലെ യാത്ര സുഗമമാക്കാൻ സിറ്റി സർക്കുലറിന്റെ ഓറഞ്ച് സർക്കിൾ ബസുകൾ ഓടിത്തുടങ്ങി. തിരുവനന്തപുരം കിഴക്കേകോട്ട - മണക്കാട് - മുക്കോലയ്ക്കല്‍ - വലിയതുറ - ശംഖുമുഖം - ആള്‍സെയിന്റ്സ് – ചാക്ക – പേട്ട - ജനറല്‍ ആശുപത്രി – പാളയം – സ്റ്റാച്യു - തമ്പാനൂര്‍ - കിഴക്കേകോട്ട റൂട്ടിലാണ് പുതുതായി ആരംഭിച്ച സർക്കുലര്‍ സർവ്വീസ് നടത്തുക. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഓരോ 20 മിനിറ്റ് ഇടവിട്ടാണ് ഓറഞ്ച് ബസ്സ് സർവ്വീസ് നടത്തുക. ഒരു യാത്രയ്ക്ക് 10 രൂപ തന്നെയാണ് നിരക്ക്. 

ആദ്യഘട്ടിൽ 4 ഇലക്ട്രിക്ക് ബസ്സുകളാണ് ഓറഞ്ച് സർക്കിളിൽ സർവ്വീസ് നടത്തുക.  കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം ലഭിച്ചതോടെ  സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടമെന്ന നിലയിൽ കൊച്ചിയും സിറ്റി സർക്കിളില്‍ സർവ്വീസ് ആരംഭിക്കുക. നാലു മാസത്തിനുള്ളി 120 പുതിയ ഇലക്ട്രിക് ബസുകൾ കൂടി വരും. ഇതോടെ നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം കുറഞ്ഞ ചിലവിൽ യാത്രയും ചെയ്യാൻ ആവും.  12 മണിക്കൂര്‍ സഞ്ചരിക്കുന്നതിന് 30 രൂപയുടെ ‘ടുഡേ’ ടിക്കറ്റും 24 മണിക്കുര്‍ സഞ്ചരിക്കുന്നതിന് 50 രൂപയുടെ ‘ഗുഡ് ഡേ’ ടിക്കറ്റും എടുത്താല്‍ എല്ലാ സിറ്റി സര്‍ക്കുലര്‍ ബസുകളിലും യഥേഷ്ടം സഞ്ചരിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രേത്യേകത.

ALSO READ: ഉത്സവ സീസണിലെ അമിത ചാർജ് ഈടാക്കൽ; സ്വകാര്യ ബസുകൾക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ആന്റണി രാജു

അതേസമയം ക്രിസ്മസ് - പുതുവത്സര, ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകൾ അമിത ചാർജ് ഈടാക്കിയാൽ സർക്കാരിന് ഇടപെടേണ്ടി വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബാം​ഗ്ലൂരിൽ നിന്നും ചെന്നെയില്‍ നിന്നും കേരളത്തിലെക്ക് വരുന്നതിന് നിലവിൽ 3000 രൂപയോളമാണ് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ന്യൂഇയർ ദിനമാകുമ്പോഴേക്കും ഇത് 6000 രൂപവരെയാകും. ഇത്തരത്തല്‍ അമിത ചാർജ് ഈടാക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത്. 

സ്വകാര്യ ബസുകൾ അമിത ചാർജ് ഈടാക്കിയാൽ സർക്കാരിന് ഇടപെടേണ്ടി വരും. പരിശോധന ശക്തമാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ബസുകൾക്ക് യാത്രക്കാരിൽ നിന്നും എത്ര രൂപ ഈടാക്കാമെന്ന നിബന്ധ ഇതുവരെ സർക്കാർ പുറത്തിറക്കിയിട്ടില്ല. ടിക്കറ്റെടുത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്താൻ പടുള്ളതല്ല. വഴിയിൽ ആളുകളെ കയറ്റി  കൊണ്ടുപോകാനും അനുമതിയില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയാണ് സർക്കാർ ഇക്കാര്യങ്ങൾ നിരോധിക്കാത്തത്. അതേ സമയം അമിതമായ ചൂഷണത്തിലേക്ക് അവർ നീങ്ങുകയാണെങ്കിൽ അത്തരം കാര്യങ്ങളിൽ കർശനമായ പരിശോധനകളിലേക്ക് സർക്കാർ പോകുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News