തൃശ്ശൂർ: പാചകവാതക സിലണ്ടറുകള്‍ കൊണ്ടുപോവുകയായിരുന്ന ടെമ്പോയ്ക്ക് തൃശ്ശൂരിൽ തീപിടിച്ചു. നാട്ടുകാരും ഡ്രൈവറും ചേർന്നാണ് തീ അണച്ചത്. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. മണലി മടവാക്കരയില്‍ ശനിയാഴ്ച രാവിലെ 11ഓടെ ആയിരുന്നു സംഭവം.
പുതുക്കാട്ടെ ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. വാഹനം കത്തുമ്പോള്‍ 40 സിലണ്ടറുകളാണ് ഇതിൽ ഉണ്ടായിരുന്നത്. സിലണ്ടര്‍ ഇറക്കിയശേഷം വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോഴാണ് തീപിടുത്തമുണ്ടായത്. വാഹനത്തിൻറെ കാബിനിലേക്കും തീപടര്‍ന്നു. ഉടൻ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് തീകെടുത്തി. ഇവരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം തലനാരിഴയിൽ ഒഴിവാക്കിയത്. പുതുക്കാട് നിന്നും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. തീ നിയന്ത്രണവിധേയമായപ്പോള്‍ സിലണ്ടര്‍ ഇറക്കിവെക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.