ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീം കോടതിയിൽ. ജാമ്യാപേക്ഷയിൽ തനിക്ക് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണെന്നും യൂണിടാക്കിനെ തിരഞ്ഞെടുത്തത് തന്നെ യുഎഇ കോൺസുലേറ്റാണെന്നും തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലഎന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
Also Read: Mobile exploded: വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു
മാത്രമല്ല ഈ കേസിൽ കേരളാ ഹൈക്കോടതി തനിക്ക് ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലായിരുന്നുവെന്നും സ്വപ്ന സുരേഷിനെ ചാർട്ടേർഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണ്. എന്നാൽ ലോക്കറുമായി തനിക്ക് ബന്ധമില്ലെന്നും ശിവശങ്കർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു. ശിവശങ്കറിനായി ഹർജി ഫയൽ ചെയ്തത് അഭിഭാഷകരായ മനു ശ്രീനാഥ്, സെൽവിൻ രാജ എന്നിവരാണ്.
Also Read: Lucky Zodiac sign: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും സൂര്യ കൃപ, ലഭിക്കും ബമ്പർ നേട്ടങ്ങൾ!
ശിവശങ്കറിന് ഭരണതലത്തിൽ ഏറെ സ്വാധീനമുണ്ടെന്ന് മുൻപ് തന്നെ വ്യക്തമായിട്ടുണ്ടെന്ന് കേരളാ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതുവഴി തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. കേരളത്തിലെ ഭരണ കക്ഷിയിൽ ശിവശങ്കറിന് ഏറെ സ്വാധീനമുണ്ട് പ്രത്യേകിച്ചും മുഖ്യമന്ത്രിയുമായി. സ്വർണക്കളളക്കടത്ത് കേസിലെ അറസ്റ്റിനും ജയിൽവാസത്തിനു ശേഷവും സർക്കാരിന്റെ സുപ്രധാന പദവിയിൽ ശിവശങ്കർ തിരിച്ചെത്തിയത് ഓർക്കണമെന്നും വിരമിക്കുന്നതുവരെ ശിവശങ്കർ ഈ തസ്തികയിൽ തുടർന്നതും മറക്കരുതെന്നും. കുറ്റകൃത്യത്തിലെ ശിവശങ്കറിന്‍റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ ആയിരുന്നു ഇതെന്നും. മുൻപ് ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ട് ജയിൽ വാസം അനുഭവിച്ചതിനു ശേഷവും ശിവശങ്കറിന്‍റെ ഔദ്യോഗിക ജീവിതത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ല എന്നത് വ്യക്തമാണെന്നും ശിവശങ്കറിന്‍റെ സ്വാധീന ശക്തിയാണ് ഇത് കാണിക്കുന്നതെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...