പത്തനംതിട്ട: ഓമല്ലൂരിൽ ലോട്ടറി കച്ചവടക്കാരൻ ഗോപി ആത്മഹത്യ ചെയ്തത് വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തതിലെ നിരാശ മൂലമെന്ന് ആത്മഹത്യാകുറിപ്പ്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച വീട് പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കുറിപ്പിലുള്ളത്.
ശനിയാഴ്ച പുലർച്ചയോടെയാണ് ഓമല്ലൂർ പള്ളം ബിജു ഭവനത്തിൽ ഗോപിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പള്ളത്ത് റോയൽ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഗോപിയെ കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് മരിച്ചത് ഗോപിയാണ് എന്ന് മനസ്സിലാക്കിയത്.
ALSO READ: തിരുവനന്തപുരം പൂജപ്പുരയിലെ ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു
ലൈഫ് പദ്ധതി പ്രകാരം ഗോപിക്ക് ലഭിച്ച വീടിൻ്റെ ആദ്യ ഗഡു ലഭിക്കുകയും ഈ തുക ഉപയോഗിച്ചുള്ള പണി പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ഗഡുവിനായി ഗോപി നിരവധി തവണ പഞ്ചായത്ത് ഓഫീസിൽ പോയെങ്കിലും തുക ലഭിച്ചില്ല.
വീടുപണി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ ഗോപി മനോവിഷമത്തിലായിരുന്നു. വീടുപണി പൂർത്തിയാക്കാൻ സാധിക്കാത്തതും ഭാര്യ സ്ട്രോക്ക് വന്ന് കിടപ്പിലായതും ഗോപിയെ നിരാശയിലാക്കിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.