തിരുവനന്തപുരം: കേരളത്തിൽ ആർ.ടി.പി.സി.ആർ നിരക്ക് 500 രൂപയാക്കി കുറച്ച സംസ്ഥാന സർക്കാരിൻറെ നടപടി ഹൈക്കോടതി റദ്ദാക്കി. വിഷയത്തിലെ സർക്കാർ ഉത്തരവ് പുന: പരിശോധിക്കാൻ കോടതി ഉത്തരവ് നൽകി.
പരിശോധനയുടെ നിരക്ക് ലാബ് ഉടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം എന്നും കോടതി ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ലാബുകൾക്കെതിരെ നടപടി എടുക്കാനുള്ള ഉത്തരവും കോടതി റദ്ദാക്കി. കോവിഡ് കാലത്ത് ടെസ്റ്റുകൾക്ക് ലാബുകൾ കൊള്ളനിരക്ക് വാങ്ങിക്കുന്നുവെന്ന ആരോപണത്തിലാണ് സർക്കാർ പരിശോധനാ നിരക്ക് കുറച്ചത്.
വിഷയത്തിൽ ലാബുടമകൾ നഷ്ടം ഉണ്ടാവുമെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. പുതിയ നിരക്ക് എങ്ങിനെയാകുമെന്നാണ് ഇനി അറിയേണ്ടുന്ന കാര്യം. നലായിരം രൂപയ്ക്ക് മുകളിലായിരുന്നു സ്വകാര്യ ലാബുകളിൽ കേരളത്തിൽ തുടക്കത്തിലെ ആർ.ടി.പി.സി.ആർ നിരക്ക്. പിന്നീടത് ആയിരത്തി അഞ്ഞൂറായും, പിന്നീട് അറുനൂറായും കുറഞ്ഞിരുന്നു.
എന്നാൽ സ്വകാര്യ ലാബുകളിലെ പരിശോധനകളുടെ ആധികാരികതയും അതിനിടയിൽ ചർച്ചയ്ക്ക് വിധേയമായിരുന്നു. പോസിറ്റിവായ പലർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയതോടെ വിഷയത്തിൽ കേന്ദ്ര സർക്കാരും ഇടപെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...