ശബരിമലയിൽ മേട വിഷു പൂജകൾ ആരംഭിച്ചു; ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം

ശബരിമലയിൽ മേട വിഷു പൂജകൾ ആരംഭിച്ചു. ഇന്ന് പുലർച്ചെ മുതൽ തീർത്ഥാടകരെ കടത്തിവിട്ടു തുടങ്ങി. 15ന് വിഷുക്കണി ദർശനം ഉണ്ടാവും. 18ന് രാത്രി പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും. ശബരിമലയിൽ ഇന്ന് പുലർച്ചെ മുതൽ പ്രത്യേക പൂജകൾ ആരംഭിച്ചു. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ തുടങ്ങിയ ചടങ്ങുകൾ ഇന്ന് മുതൽ നട തുറന്നിരിക്കുന്ന 8 ദിവസവും ഉണ്ടാവും. ഇന്ന് പുലർച്ചെ മുതൽ തീർത്ഥാടകരെ ദർശനത്തിനായി കടത്തിവിട്ടു തുടങ്ങി. വിർച്വൽ ക്യു പാസ് ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം.

Last Updated : Apr 11, 2022, 12:00 PM IST
  • ശബരിമലയിൽ മേട വിഷു പൂജകൾ ആരംഭിച്ചു
  • 15ന് വിഷുക്കണി ദർശനം ഉണ്ടാവും
  • വിർച്വൽ ക്യു പാസ് ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം
ശബരിമലയിൽ മേട വിഷു പൂജകൾ ആരംഭിച്ചു; ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം

ശബരിമലയിൽ മേട വിഷു പൂജകൾ ആരംഭിച്ചു. ഇന്ന് പുലർച്ചെ മുതൽ തീർത്ഥാടകരെ കടത്തിവിട്ടു തുടങ്ങി. 15ന് വിഷുക്കണി ദർശനം ഉണ്ടാവും. 18ന് രാത്രി പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും. ശബരിമലയിൽ ഇന്ന് പുലർച്ചെ മുതൽ പ്രത്യേക പൂജകൾ ആരംഭിച്ചു. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ തുടങ്ങിയ ചടങ്ങുകൾ ഇന്ന് മുതൽ നട തുറന്നിരിക്കുന്ന 8 ദിവസവും ഉണ്ടാവും. ഇന്ന് പുലർച്ചെ മുതൽ തീർത്ഥാടകരെ ദർശനത്തിനായി കടത്തിവിട്ടു തുടങ്ങി. വിർച്വൽ ക്യു പാസ് ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം.

നിലയ്ക്കലിൽ തീർത്ഥാടകർക്കായി സ്പോട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 15ന് പുലർച്ചെ സന്നിധാനത്ത് വിഷുക്കണി ദർശനം ഉണ്ടാവും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കഴിഞ്ഞ മാസപൂജ കാലയളവിലടക്കം തീർത്ഥാടകരുടെ എണ്ണം വർധിച്ചിരുന്നു.

പ്രതിദിനം പ്രവേശിക്കാവുന്ന തീർത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണം കഴിഞ്ഞ മാസമാണ് ഒഴിവാക്കിയത്. നിലവിൽ വിർച്വൽ ക്യു നിയന്ത്രണം മാത്രമാണ് നിലനിൽക്കുന്നത്. ഇന്നലെ വൈകിട്ടാണ് മേടവിഷു ഉത്സവത്തിനായി ക്ഷേത്രനട തുറന്നത്. പൂജകൾ പൂർത്തിയാക്കി 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News