Fire Accident: മൂന്നാറിലെ പെരിയവര എസ്റ്റേറ്റിൽ വൻ തീപിടിത്തം; ലയത്തിലെ ഏഴ് വീടുകൾ പൂർണമായി കത്തിനശിച്ചു

Munnar: ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്ത് എത്തിയെങ്കിലും വീടുകൾ പൂർണ്ണമായും കത്തി നശിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 8, 2024, 05:59 PM IST
  • നാട്ടുകാർ കൃത്യ സമയത്ത് രക്ഷാപ്രവർത്തനത്തത്തിന് ഇറങ്ങിയത് തുണയായി
  • നാട്ടുകാർ എത്തി ബഹളമുണ്ടാക്കി വീടുകളിൽ നിന്നും ആളുകളെ പുറത്ത് എത്തിച്ചത് മൂലമാണ് വൻ ദുരന്തം ഒഴിവായത്
Fire Accident: മൂന്നാറിലെ പെരിയവര എസ്റ്റേറ്റിൽ വൻ തീപിടിത്തം; ലയത്തിലെ ഏഴ് വീടുകൾ പൂർണമായി കത്തിനശിച്ചു

മൂന്നാർ: മൂന്നാറിലെ പെരിയവര എസ്റ്റേറ്റിലെ തൊഴിലാളി ലയത്തിൽ തീപിടിത്തം. ഏഴ് വീടുകൾ പൂർണമായും കത്തിനശിച്ചു. ചോലമല ഡിവിഷനിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന പത്തു മുറി ലയത്തിലെ ഏഴ് വീടുകളാണ് കത്തി നശിച്ചത്. പെരുമാൾ, പഞ്ചവർണ്ണം, കാമരാജ്, രാജു, പഴനി, മുനിയസാമി എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്.

ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീടുകളിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളെ ബഹളമുണ്ടാക്കി ഉണർത്തി പുറത്തെത്തിച്ചതിനാൽ ആളപയാമുണ്ടായില്ല.  ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്ത് എത്തിയെങ്കിലും വീടുകൾ പൂർണ്ണമായും കത്തി നശിച്ചിരുന്നു.

ALSO READ: ഓട്ടത്തിനിടയില്‍ കാര്‍ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

മൂന്നാർ  അഗ്നിശമന കേന്ദ്രത്തിൽ നിന്നും രണ്ട് വാഹനങ്ങൾ എത്തിയെങ്കിലും രണ്ടും പ്രവർത്തനരഹിതമായി. തുടർന്ന് 30 കിലോമീറ്റർ അകലെയുള്ള അടിമാലിയിൽ നിന്നാണ് അഗ്നിശമന സേനയുടെ വാഹനം എത്തിച്ചത്. നാട്ടുകാർ കൃത്യ സമയത്ത് ഇടപെട്ട് രക്ഷാപ്രവർത്തനത്തത്തിന് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.

നാട്ടുകാർ എത്തി ബഹളമുണ്ടാക്കി തീ പടർന്നുകൊണ്ടിരുന്ന വീടുകളിൽ നിന്ന് ആളുകളെ പുറത്തെത്തിച്ചു. ഇത് മൂലമാണ് വലിയ ദുരന്തം ഒഴിവായത്. നാട്ടുകാർ ഉടൻ തന്നെ വെള്ളം എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. വീടുകളുടെ ചുമതലയുള്ള കെ.ഡി.എച്ച്.പി കമ്പനി അധികൃതർ സ്ഥലത്ത് എത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News