പാലക്കാട്: സുധാകരനെയും ലക്ഷ്മിയെയും കൂടാതെ മൂന്ന് പേരെ കൂടി കൊല്ലാൻ ലക്ഷ്യമിട്ടതായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പോലീസിനോട് പറഞ്ഞതായി വിവരം. തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു അയൽവാസി എന്നിവരെ കൊലപ്പെടുത്താനായിരുന്നു തീരുമാനം.
ഒളിവിൽ കഴിയവേ താൻ കാട്ടാനയ്ക്ക് മുന്നിൽ പെട്ടെന്നും നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പറഞ്ഞു. താൻ കാട്ടാനയുടെ നേരെ മുന്നിൽ എത്തിയെങ്കിലും ആന ആക്രമിച്ചില്ലെന്നും ചെന്താമര പറഞ്ഞു. മലയ്ക്ക് മുകളിൽ പൊലീസ് ഡ്രോൺ പരിശോധന നടത്തിയത് കണ്ടിരുന്നു. ഡ്രോൺ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചുവെന്നും പല തവണ നാട്ടുകാരുടെ തിരച്ചിൽ സംഘത്തെ കണ്ടെന്നും ചെന്താമര പറഞ്ഞു.
ALSO READ: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ഫോൺ ഓണായി
അതേസമയം, പ്രതിയെ പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് രാത്രിയും രണ്ട് പകലും നീണ്ട തിരച്ചിലിന് ഒടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ ജനങ്ങൾ പ്രതിഷേധവുമായെത്തിയതോടെ പ്രതിയെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത്.
നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ അർധരാത്രിവരെ പ്രതിഷേധിച്ച നാട്ടുകാരെ ലാത്തിവീശിയാണ് പിന്തിരിപ്പിച്ചത്. സ്റ്റേഷനിലേക്ക് എത്തിച്ച പ്രതിക്ക് നേരെ നാട്ടുകാർ പാഞ്ഞടുത്തു. ഏറെ ശ്രമകരമായാണ് പോലീസ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. വനത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി വീട്ടിലേക്കുള്ള വഴിയേ നടന്നുവരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.