പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. നവംബർ 20ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. നേരത്തെ നവംബർ 13 നായിരുന്നു വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.
By-polls in Assembly Constituencies in Kerala, Punjab and Uttar Pradesh rescheduled from November 13 to November 20 due to various festivities pic.twitter.com/P2eaNMDhzb
— ANI (@ANI) November 4, 2024
തീരുമാനം സ്വാഗതാർഹമെന്ന് യുഡിഎഫും ബിജെപിയും പ്രതികരിച്ചു. വിശ്വാസികളെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കേരളം, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് മാറ്റിയത്. വയനാട്ടിലെയും ചേലക്കരയിലെയും തിരഞ്ഞെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.