Pantheerankavu Case: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; യുവതിക്ക് വീണ്ടും മർദനം, രാഹുൽ അറസ്റ്റിൽ

Pantheerankavu Case: യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭർത്താവ് രാഹുലിനെ പാലാഴിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. 

Written by - Zee Malayalam News Desk | Last Updated : Nov 26, 2024, 11:29 AM IST
  • പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ് വീണ്ടും ആശുപത്രിയിൽ
  • ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു
  • ഭർത്താവ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു
Pantheerankavu Case: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; യുവതിക്ക് വീണ്ടും മർദനം, രാഹുൽ അറസ്റ്റിൽ

ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ് വീണ്ടും ആശുപത്രിയിൽ. എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ ആണ് ഭർതൃവീട്ടിൽ നിന്ന് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് നീമയെ ഭർത്താവിന്റെ വീട്ടിൽ നിന്നും ആംബുലൻസിൽ എത്തിച്ചത്. ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. യുവതിയെ ആശുപത്രിയിലാക്കി കടന്ന ഭർത്താവ് രാഹുലിനെ പാലാഴിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. 

Read Also: ആത്മ കഥാ വിവാദം; പകർപ്പവകാശം ആർക്കും കൊടുത്തിട്ടില്ല, ഉത്തരവാദിത്തം ഡിസി ബുക്ക്സിന്!

രാഹുൽ മർദിച്ചെന്ന് യുവതി പരാതി നൽകി. ഇന്നലെ പരാതി ഇല്ലെന്ന് എഴുതി നല്‍കി എങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. ഞായറാഴ്ചയാണ് ആദ്യം മർദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മർദ്ദിച്ചെന്നും യുവതി ആരോപിച്ചു. 

മീൻ കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞാണ് മർദിച്ചത്. ഇതിന് മുമ്പ് അമ്മ വിളിച്ചതിന്റെ പേരിലും മർദ്ദിച്ചുവെന്ന് നീമ പരാതി നൽകി.  യുവതിയുടെ ആവശ്യപ്രകാരം സർട്ടിഫിക്കറ്റുകൾ കണ്ടെടുക്കാനായി രാഹുലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. 

നേരത്തെ സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ചാണ് രാഹുലിന്റെ ഭാര്യയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. രാഹുൽ തന്നെ മർദിച്ചുവെന്നും കഴുത്തിൽ കേബിൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.

പൊലീസ് കേസെടുത്തതോടെ രാഹുൽ വിദേശ രാജ്യത്തേക്ക് മുങ്ങി. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുമ്പിലും ഭർത്താവിൽ നിന്ന് കൊടിയ പീഡനം നേരിട്ടെന്നു പറഞ്ഞ യുവതി ദിവസങ്ങൾക്കുള്ളിൽ നാടകീയമായി മൊഴി മാറ്റി.

കുടുംബത്തിൽ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നൽകിയതെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. ഇതിന് പിന്നാലെ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News