കൊച്ചി: വധശിക്ഷ ആവശ്യപ്പെട്ട് പെരിയ കേസിലെ പ്രതി പെരിയ ഇരട്ട കൊലപാതക കേസിലെ 15ാം പ്രതി എ.സുരേന്ദ്രൻ എന്ന വിഷ്ണു സുര. കൊലപാതകത്തിൽ പങ്കില്ലെന്നും ഇനി ജീവിക്കാൻ ആഗ്രഹമില്ലെന്നും അതു കൊണ്ട് വധശിക്ഷ നൽകി ജീവൻ അവസാനിപ്പിക്കാൻ സഹായിക്കണമെന്നുമായിരുന്നു കരഞ്ഞുകൊണ്ടുള്ള പ്രതിയുടെ അപേക്ഷ.
ഗൂഢാലോചന, കേസിലെ പ്രതികളെ രക്ഷപെടാൻ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്. സിബിഐ പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥന്റെ മുന്നിലായിരുന്നു പ്രതിയുടെ അപേക്ഷ. കുടുംബപ്രാരാബ്ധങ്ങൾ നിരത്തിയും പ്രായമായ മാതാപിതാക്കളും ചെറിയ കുട്ടികളും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചും ശിക്ഷയിൽ ഇളവ് നൽകണമെന്ന് മറ്റ് പ്രതികളും ആവശ്യപ്പെട്ടു.
Read Also: ഡോ. മൻമോഹൻ സിങ് ഇനി ഓർമ, യമുനാതീരത്ത് അന്ത്യവിശ്രമം; വിട നൽകി രാജ്യം
അതേസമയം കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിനാലാണ് തന്നെ സിബിഐ കുറ്റക്കാരനാക്കിയതെന്ന് ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ പറഞ്ഞു. കേസിലെ 20ാം പ്രതിയാണ് കെ.വി കുഞ്ഞിരാമൻ. രണ്ടാം പ്രതി സജിയെ പൊലീസ് സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നതായിരുന്നു കുഞ്ഞിരാമനെതിരെയുള്ള കുറ്റം. ക്രൈംബ്രാഞ്ചിന്റെ പ്രതിപട്ടികയിൽ കുഞ്ഞിരാമൻ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കുഞ്ഞിരാമനെയും പ്രതി ചേർക്കുന്നത്.
2019 ഫെബ്രുവരി 17നാണ് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്.
24 പേർ പ്രതികളായ കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 10 പേരെ കുറ്റവിമുക്തരാക്കി. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
20 മാസങ്ങൾ നീണ്ട വിചാരണ നടപടികൾക്ക് ശേഷമാണ് കേസിലെ വിധി. ജനുവരി 3ന് ശിക്ഷ വിധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.