Pinarayi Vijayan about Congress: എല്ലിൻ കഷ്ണം സ്വീകരിക്കാൻ ഓടുന്നവരെ പോലെ കോൺഗ്രസിലെ ചിലർ ബിജെപിക്ക് പിന്നാലെ ഓടുന്നു; മുഖ്യമന്ത്രി

Pinarayi Vijayan: കോണ‍​ഗ്രസ്സിൽ നിന്നും എത്തുന്നവരെ ബിജെപി ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുകയാണ്. പണം വേണ്ടവർക്ക് പണവും സ്ഥാനം വേണ്ടവർക്ക് സ്ഥാനവും വാദ്​ഗാനം നൽകുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 7, 2024, 08:16 PM IST
  • കോൺ​ഗ്രസ് ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് മാറി.
  • കേരളത്തിൽ ഇന്നൊരാൾ പരസ്യമായി ബിജെപിയിലേക്ക് പോയല്ലോ.. വിലപേശൽ നടക്കുകയാണ്. വിലയുറപ്പിച്ചവരുമുണ്ട്.
Pinarayi Vijayan about Congress: എല്ലിൻ കഷ്ണം സ്വീകരിക്കാൻ ഓടുന്നവരെ പോലെ കോൺഗ്രസിലെ ചിലർ ബിജെപിക്ക് പിന്നാലെ ഓടുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലിൻ കഷ്ണം കിട്ടാൻ ഓടുന്നവരേ പോലെ ചിലർ ബിജെപിക്ക് പിന്നാലെ ഓടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാരാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസുകാർക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ അവർ കോൺഗ്രസായി നിൽക്കുമോ. അതിന് ആർക്കെങ്കിലും ഗ്യാരണ്ടി പറയാൻ കഴിയുമോ? രാജ്യത്തെ വർഗീയതയിലേക്ക് വഴിതിരിച്ച് വിടാതിരിക്കാൻ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ALSO READ: പത്മജ വേണുഗോപാല്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു

കോണ‍​ഗ്രസ്സിൽ നിന്നും എത്തുന്നവരെ ബിജെപി ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുകയാണ്. പണം വേണ്ടവർക്ക് പണവും സ്ഥാനം വേണ്ടവർക്ക് സ്ഥാനവും വാദ്​ഗാനം നൽകുകയാണ്. കോൺ​ഗ്രസ് ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് മാറി.കേരളത്തിൽ ഇന്നൊരാൾ പരസ്യമായി ബിജെപിയിലേക്ക് പോയല്ലോ.. വിലപേശൽ നടക്കുകയാണ്. വിലയുറപ്പിച്ചവരുമുണ്ട്. പറ്റിയ സമയത്ത് മാറാമെന്ന വാ​ഗ്​ദാനം നല്കിയവരുമുണ്ട്. എങ്ങനെയാണ് ഒരു കോൺഗ്രസുകാരനെ വിശ്വസിച്ച് വിജയിപ്പിക്കുക. സുധാകരനെ ഉന്നമിട്ടുകൊണ്ട് 
വേണ്ടി വന്നാൽ താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ആളെ മറന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News