തിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് രാവിലെ എട്ടു മുതല്‍ ആരംഭിച്ചു. വൈകീട്ട് അഞ്ച് വരെ വാക്സിന്‍ നല്‍കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
തുള്ളി മരുന്ന് വിതരണത്തിനായി ആശുപത്രികള്‍, സബ് സെന്‍ററുകള്‍, അങ്കണവാടികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവടങ്ങളില്‍ പ്രത്യേകം ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇതിന പുറമെ, മരുന്നു വിതരണത്തിനായി മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്. ഇന്ന് നല്‍കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് മാര്‍ച്ച് 12, 13, 14 തീയതികളിലും സൗകര്യമുണ്ടായിരിക്കും.
അഞ്ച് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ രോഗാണു സംക്രമണം തടയുകയാണ് പോളിയോ നിര്‍മാര്‍ജ്ജന യജ്ഞത്തിന്‍റെ ലക്ഷ്യം.