പാലക്കാട് കൊല: എസ്ഡിപിഐക്ക് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്; പരിശീലനം ലഭിച്ച ആയിരക്കണക്കിന് ആർഎസ്എസുകാർ കേരളത്തിലുണ്ട്: അഷറഫ് മൗലവി

പാലക്കാട് നടന്ന അക്രമസംഭവങ്ങളിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ നിരവധി വിമർശനങ്ങളാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് ഉന്നയിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 02:26 PM IST
  • ആയുധപരിശീലനം ലഭിച്ച ആയിരക്കണക്കിന് ആർഎസ്എസുകാർ കേരളത്തിലുണ്ടെന്ന് എസ്.ഡി.പി.ഐ
  • കേരളത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്
  • രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
പാലക്കാട് കൊല: എസ്ഡിപിഐക്ക് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്; പരിശീലനം ലഭിച്ച ആയിരക്കണക്കിന് ആർഎസ്എസുകാർ കേരളത്തിലുണ്ട്: അഷറഫ് മൗലവി

തിരുവനന്തപുരം: ആയുധപരിശീലനം ലഭിച്ച ആയിരക്കണക്കിന് ആർഎസ്എസുകാർ കേരളത്തിലുണ്ടെന്ന് എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡൻ്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി. കേരളത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. പുതിയ സംഭവവികാസങ്ങൾ രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് നടന്ന അക്രമസംഭവങ്ങളിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ നിരവധി വിമർശനങ്ങളാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് ഉന്നയിച്ചത്. മാത്രമല്ല, സർക്കാരിനും ആഭ്യന്തരവകുപ്പിനുമെതിരെയും  വിമർശനങ്ങൾ നീണ്ടു. ആഭ്യന്തരവകുപ്പ് പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നായിരുന്നു ആരോപണം. പാലക്കാട് നടന്ന കൊലപാതകത്തിൽ എസ്ഡിപിഐക്ക് പങ്കില്ലെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി.

പുതിയ സംഭവവികാസങ്ങൾ രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ആശങ്കയുളവാക്കുന്നതാണ്. മതാധിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനം രാജ്യത്ത് അനാവശ്യമാണെന്നാണ് നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വർഗീയതും ഭൂരിപക്ഷ വർഗീയതയും അപകടകരമാണെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണം ഇങ്ങനെ. ഒറ്റപ്പെട്ട ശബ്ദങ്ങളെ പോലും വർഗീയതയെന്ന് പറയുന്നു. കേരളത്തിൽ ന്യൂനപക്ഷ വർഗീയത ഇല്ലെന്നും അഷ്റഫ് മൗലവി വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News