Shefeek Assualt Case: ഷെഫീക്ക് വധശ്രമക്കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാർ, വിധി 11 വർഷത്തിന് ശേഷം

Shefeek Assualt Case: ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 20, 2024, 02:26 PM IST
  • ഷെഫീക്ക് വധശ്രമക്കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കണ്ടെത്തി
  • 11 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്
Shefeek Assualt Case: ഷെഫീക്ക് വധശ്രമക്കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാർ, വിധി 11 വർഷത്തിന് ശേഷം

ഇടുക്കി: നാലര വയസ്സുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവ‍ർ കുറ്റക്കാരെന്ന് ഇടുക്കി ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. 11 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.  

ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ജുവനൈൽ ജസ്റ്റിസ് ആക്ട്, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വൈകാതെ കേസിൽ ഇരു പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കും.

Read Also: ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല അന്തരിച്ചു

2013 ജൂലൈ 15നാണ് ക്രൂരമായ  മർദ്ദനത്തെ തുടർന്ന് നാലര വയസ്സ് പ്രായമായ ഷെഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓടി കളിച്ചപ്പോൾ വീണ് പരിക്കേറ്റുവെന്നാണ് ഷെരീഫ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ ഷെഫീക്കിന് മര്‍ദനമേറ്റെന്ന്  ഡോക്ടര്‍ക്ക് മനസിലായതോടെയാണ് ക്രൂരകൃത്യം പുറം ലോകമറിഞ്ഞത്. 

മർദനത്തിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. വ‍ർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷെഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വള‍‍ർച്ചയെ സാരമായി ബാധിച്ചു. സംഭവത്തിനുശേഷം ഷെഫീഖ് വർഷങ്ങളായി അൽ-അസ്ഹർ മെഡിക്കൽ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഷെഫീക്കിന് നീതി കിട്ടിയെന്ന് രാഗിണി പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News