തൃശൂര്‍: ചേര്‍പ്പില്‍ കോള്‍പ്പാടത്ത് അസ്ഥികൂടം കണ്ടെത്തി. കൃഷിക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പാടത്ത് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ ജീവനക്കാരാണ് അസ്ഥികൂടം കണ്ടെത്തിയത്. ചിതറിയ നിലയിലായിരുന്നു അസ്ഥികൂടമെന്നാണ് വിവരം. കാണാതായവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Power Crisis In SAT Hospital: എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധി പൂർണമായും പരിഹരിച്ചു
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതായി റിപ്പോർട്ട്. നിലവിൽ ആശുപത്രിയിൽ ജനറേറ്ററിൻ്റെ സഹായത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ജനറേറ്ററുകൾ പൂർണമായും ഒഴിവാക്കിയതായിട്ടാണ് റിപ്പോർട്ട്.
കെഎസ്ഇബി വൈദ്യുതിയിലാണ് എസ്എടി ഇപ്പോൾ പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ട്രാൻസ്ഫോർമറിലെ വാക്വം സർക്യൂട്ട് ബ്രേക്കർ മാറ്റിസ്ഥാപിച്ചു കൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. ഇന്നലെ മൂന്ന് മണിക്കൂർ നേരം ആശുപത്രി പൂർണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെ പിഡബ്ള്യുഡി ഇലക്ട്രിക്കൽ വിഭാഗത്തെത്തയാണ് കെഎസ്ഇബി പഴിക്കുന്നുണ്ടെങ്കിലും കെഎസ്ഇബിക്ക് നേരെയും വിമർശനമുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ഉന്നത സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് ഒടുവിൽ വൈദ്യുതി പുനസ്ഥാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.