പ്രണയവും വിവാഹവും എതിർലിംഗത്തിൽപ്പെട്ടവരുമായി മാത്രമുള്ളത് എന്ന പൊതുബോധം മാറിത്തുടങ്ങിയിട്ട് കാലമൊരുപാടൊന്നും ആയിട്ടില്ല. ആണും ആണും (ഗേ) , പെണ്ണും പെണ്ണും (ലെസ്ബിയൻ) തമ്മിലുള്ള പ്രണയും വിവാഹവും ഒക്കെ പല രാജ്യങ്ങളും നിയവിധേയമാക്കി കഴിഞ്ഞു. ആൺ, പെൺ എന്നീ രണ്ട് ജെൻഡറിനപ്പുറം ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കാൻ മടിച്ചിരുന്ന സമൂഹത്തിലേക്കാണ് ഇവർ പോരാട്ടിത്തിനറങ്ങിയത്.
എത്രയോ കാലങ്ങളുടെ സംവാദങ്ങൾക്കും അവകാശ പോരാട്ടങ്ങൾക്കും ഒടുവിലാണ് ട്രാൻസ്ജെൻഡർ പോളിസിയും അവർക്കുള്ള ജോലി സംഭരണവും ഒക്കെ ഇപ്പോൾ നമ്മുടെ നാട്ടിൽ വന്നത്. ഗേ, ലെസ്ബിയൻ എന്നൊക്കെ കേട്ടാൽ ഇപ്പോഴും മൂക്കത്ത് വിരൽ വയ്ക്കുന്ന ആളുകൾക്കിടയിൽ താൻ ഒരു ബെസെക്ഷ്വൽ ആണെന്ന് വെളിപ്പെടുത്തുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥ എന്താകും?
'ബൈസെക്ഷ്വലായ ഞാൻ'
കോഴിക്കോട് സത്രംകോളനിയിൽ ഒറ്റമുറി വീട്ടിലിരുന്ന് പഠിച്ച് സുപ്രീംകോടതി അഭിഭാഷകയായ ബബിലയ്ക്ക് താൻ ഒരു ബൈസെക്ഷ്വൽ ആണ് എന്ന് വെളിപ്പെടുത്താൻ വർഷങ്ങൾ വേണ്ടിവന്നു. ആണിനെ മാത്രമല്ലേ അതേ അളവിൽ, അതേ തീവ്രതയിൽ ഒരു പെണ്ണിനെയും പ്രണയിക്കാൻ തനിക്ക് കഴിയുമെന്ന് പതിമൂന്നാം വയസിൽ മനസിലാക്കി ബബില.
പക്ഷേ അന്ന് അത് ആരോടും പറയാൻ കഴിഞ്ഞില്ല. പഠിക്കാൻ മിടുക്കിയായ ബബില കൊടിയ ദാരിദ്രത്തിന് ഇടയിലും സത്രം പറമ്പിലെ ഒറ്റമുറിവീട്ടിൽ നിന്ന് സുപ്രീംകോടതി വരാന്ത വരെ എത്തിയപ്പോഴാണ് തൻറെ സ്വത്വം വെളിപ്പെടുത്താനുള്ള ആർജവം നേടിയത്.അതിനൊരു പ്രധാനകാരണം പ്രവിലേജും സാമ്പത്തിക സ്ഥിരതയും ആയിരുന്നു.
ഫെയ്സ് ബുക്ക് വഴിയാണ് രണ്ട് പേരും ബബിലയുടെ ജീവിതത്തിലേക്ക് വരുന്നത്. ആദ്യം ആൺ സുഹൃത്തിനെയാണ് പരിചയപ്പെട്ടത്. ചാറ്റ് ചെയ്ത് തുടങ്ങിയ ബന്ധം പിന്നീട് പ്രണയം ആയി. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. അതിനിടെയാണ് പെൺസുഹൃത്തിനെയും ബബില പരിചയപ്പെടുന്നത്. അവൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആണ്.
കുടുംബങ്ങൾക്കിടയിൽ നിന്ന് കാര്യമായി പ്രശ്നങ്ങൾ ഉണ്ടായില്ല. പക്ഷേ പെൺസുഹൃത്തിനെ ഭാര്യ എന്ന് പറഞ്ഞ് സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല എന്നതാണ് ബബിലയുടെ വിഷമം.ആണിന്റെയും പെണ്ണിന്റെയും പ്രണയതലങ്ങൾ വ്യത്യസ്ഥമാണെന്ന് ആണല്ലോ പറയുക. എന്നാൽ അങ്ങനെയൊരു വ്യത്യാസം തനിക്ക് തോന്നിയിട്ടേ ഇല്ലെന്നാണ് ബബില പറയുന്നത്.
എന്താണ് ബൈസെക്ഷ്വാലിറ്റി?
ഒരേ സമയം സ്ത്രീയോടും പുരുഷനോടും ലൈംഗിക താൽപര്യം ഉള്ളവരാണ് ബൈസെക്ഷ്വൽ വിഭാഗത്തിലുള്ളവർ. ഒരു സ്ത്രീയ്ക്ക് പുരുഷനോടും സ്ത്രീയോടും ലൈംഗിക ആകർഷണം തോന്നാം. ഇതേപോലെ ഒരു പുരുഷന് മറ്റൊരു പുരുഷനോടും സ്ത്രീയോടും ലൈംഗിക ആകർഷണം തോന്നാം.
രണ്ട് ജെൻഡറിൽപ്പെട്ടവരോടും ഒരേസമയം ആകർഷണം തോന്നുവരാണ് ബൈസെക്ഷ്വൽ വിഭാഗം. എന്താണ് ഇവരുടെ സ്വത്വം? പുരുഷനാണോ സ്ത്രീയാണോ നിങ്ങൾ എന്നുചോദിച്ചാൽ രണ്ടും ആണ് ഞങ്ങൾ എന്നാവും മറുപടി. ഗേ, ലെസ്ബിയൻ എന്നതുപോലെതന്നെ ബൈസെക്ഷ്വൽ ഐഡൻന്റിറ്റി വെളിപ്പെടുത്തി സ്വതന്ത്രമായി ജീവിക്കാൻ എത്രപേർക്ക് കഴിയുന്നുണ്ട് എന്നതുംപ്രസക്തമാണ്.
വീഡിയോ കാണാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...