കൽപ്പറ്റ: ലഹരിക്കടത്ത് കണ്ണികള്‍ക്കായി വയനാട് പോലീസിന്റെ വേട്ട തുടരുന്നു. മാനന്തവാടിയിൽ 51.64 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ എം.ഡി.എം.എ നല്കിയ രണ്ട് പേരെ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് പിടികൂടി. അതിനിടയിൽ 348 ഗ്രാം എം.ഡി.എം.എയുമായി ഈ മാസം ആറിന് മീനങ്ങാടിയിൽ നിന്നും രണ്ട് യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒരാളെ കൂടി മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജനുവരി 2ന് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍ വെച്ച് 51.64 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടിയില്‍ മലപ്പുറം സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ ഇവര്‍ക്ക് എം.ഡി.എം.എ നല്കിയ രണ്ട് പേരെയാണ് ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ അരിമ്പ്ര, തോടേങ്ങല്‍ വീട്ടില്‍ ടി. ഫാസില്‍, പെരിമ്പലം, കറുകയില്‍ വീട്ടില്‍ കിഷോര്‍ എന്നിവരെയാണ് മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഉള്ളഹള്ളിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഫാസിലിന് തിരുനെല്ലി സ്റ്റേഷനിലും, കിഷോറിന് മലപ്പുറം സ്റ്റേഷനുകളിലും എന്‍.ഡി.പി.എസ് കേസുകളുണ്ട്.
ALSO READ: വീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലഹരിക്കടത്തിലെ കണ്ണികള്‍ക്കായുള്ള വയനാട് പോലീസിന്റെ അന്വേഷണം ഊര്‍ജിതമാണ്. അതിനിടയിൽ 348 ഗ്രാം എം.ഡി.എം.എയുമായി ഈ മാസം ആറിന് മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും രണ്ട് യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, എടപ്പാള്‍, താണിക്കപറമ്പില്‍ വീട്ടില്‍, കിരണിനെയാണ് മീനങ്ങാടി പോലീസ് കര്‍ണാടകയിലെ കൃഷ്ണഗിരിയില്‍ നിന്ന് പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി കണ്ണൂര്‍, തലശ്ശേരി, സുഹമ മന്‍സില്‍ ടി.കെ. ലാസിം, പാലക്കാട് മണ്ണാര്‍ക്കാട്, പാട്ടകുണ്ടില്‍ വീട്ടില്‍, ഹാഫിസ് എന്നിവരെയാണ് ഈ മാസം ആറിന് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.