Thrissur Pooram: പന്തലിന് കാൽ നാട്ടി പൂരത്തിന് തുടക്കം, പൂര പ്രദർശനം 10-ന്

പൂരത്തിന് ഇത്തവണ കുടമാറ്റത്തിന്  മാത്രമായിരിക്കും മാറ്റങ്ങളുണ്ടാവുക

Written by - Zee Malayalam News Desk | Last Updated : Apr 8, 2021, 05:07 PM IST
  • മറ്റ് മാറ്റങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും കുടമാറ്റത്തിന് നിയന്ത്രണം ഉണ്ടാവാനാണ് സാധ്യത്.
  • ഇത്തവണ അത് പരമാവധി 15 സെറ്റ് കുട മാത്രമെ ഉണ്ടാവുകയുള്ളു
  • പൂര വിളംബരത്തിനായി നെയ്തലക്കാവ് ഭഗവതിയെ ഇത്തവണ കൊച്ചിൻ ദേവസ്വം ബോർഡ് ഏറണാകുളം ശിവകുമാറിൻറെ പുറത്ത് എഴുന്നള്ളും.
  • കുടകൾ,ആന ചമയം,ആലവട്ടം വെഞ്ചാമരം,ചമയങ്ങൾ,എന്നിവക്കുള്ള നിർമ്മാണ ജോലികളെല്ലാം പുരോഗമിക്കുകകയാണ്
Thrissur Pooram: പന്തലിന് കാൽ നാട്ടി പൂരത്തിന് തുടക്കം,  പൂര പ്രദർശനം 10-ന്

Thrissur: തൃശ്ശൂർ പൂരത്തിന് (Thrissur Pooram) തുടക്കം കുറിച്ച് പാറമേക്കാവ്  വിഭാഗം പൂരപന്തലിന് കാൽ നാട്ടി. 10ാം തീയ്യതിയാണ് പൂര പ്രദർശനം നടക്കുക. മന്ത്രി വി.എസ് സുനിൽകുമാറാണ് പൂര പന്തലിന് കാൽ നാട്ടിയത്. മണികണ്ഠനാൽ പരിസരത്ത് നടന്ന ചടങ്ങിൽ വിവിധ ഭാരവാഹികൾ ദേശക്കാർ എന്നിവർ പങ്കെടുത്തു.

അടുത്ത ദിവസം തിരുവമ്പാടി (Thiruvambadi) വിഭാഗവും കാൽ നാട്ടും. നടുവിലാലും,നായ്ക്കനാലുമാണ് തിരുവമ്പാടി വിഭാഗവും അലങ്കാര പന്തൽ ഉയർത്തുന്നത്. കുടകൾ,ആന ചമയം,ആലവട്ടം വെഞ്ചാമരം,ചമയങ്ങൾ,എന്നിവക്കുള്ള നിർമ്മാണ ജോലികളെല്ലാം പുരോഗമിക്കുകകയാണ്. വെടിക്കെട്ടിനായുള്ള കുഴികൾ ഒരുക്കുന്ന ജോലികളും ആരംഭിച്ചു.

ALSO READ: Covid-19: സംസ്ഥാനത്ത് കോവിഡ് വ്യാപനം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

മറ്റ് മാറ്റങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും കുടമാറ്റത്തിന് നിയന്ത്രണം ഉണ്ടാവാനാണ് സാധ്യത്. 60 സെറ്റ് കുടകളാണ് സാധാരണ ഒരുക്കുന്നത്. എന്നാൽ ഇത്തവണ അത് പരമാവധി 15 സെറ്റ് മാത്രമെ ഉണ്ടാവുകയുള്ളു എന്നാണ് സൂചന.
എന്നാൽ ദേവസ്വങ്ങൾ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. പൂര പ്രദർശനം (pooram exhibition) ഏപ്രിൽ 10-ന് വൈകീട്ട് മന്ത്രി വി.എസ് സുനിൽ കുമാർ തന്നെ നിർവ്വഹിക്കും. പാറമേക്കാവിന് മുൻപിലായി തേക്കിൻകാട് മൈതാനത്ത് നടക്കുന്ന എക്സിബിഷനിൽ 130 സ്റ്റാളുകളാവും ഉണ്ടാവുക.

ALSO READ: തൃശ്ശൂർ പൂരം സർക്കാരിന്റെ അനുവാദത്തോടെ,ആനയുടെ എണ്ണം കൂട്ടുന്നതിൽ ഉറച്ച് പാറമേക്കാവ്

ഏറ്റവും പ്രധാനപ്പെട്ട പൂര വിളംബരത്തിനായി നെയ്തലക്കാവ് ഭഗവതിയെ ഇത്തവണ കൊച്ചിൻ ദേവസ്വം ബോർഡ് ഏറണാകുളം ശിവകുമാറിൻറെ പുറത്ത് എഴുന്നള്ളും. തെച്ചിക്കോട്ട്കാവ് രാമന്ദ്രനായിരുന്നു നേരത്തെ ചടങ്ങ് നടത്തിയിരുന്നത്. എന്നാൽ വിലക്കുള്ളതിനാൽ ഇത്തവണ രാമനെ ഏഴുന്നള്ളിപ്പിക്കാനാവില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News