Transfer of principal: മയക്കു മരുന്ന് ഉപയോഗം തടയാൻ ശ്രമിച്ച പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റം ട്രിബൂണൽ റദ്ദാക്കി

ജില്ലയ്ക്കകത്തെ കോളേജിലേക്ക് മാറ്റാമെന്നുള്ള   ട്രിബൂണൽ ഉത്തരവ്  നിർഭാഗ്യകരമെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Last Updated : Jul 21, 2023, 11:55 PM IST
  • കാസർഗോഡ് നിന്നും കോഴിക്കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്.
  • ഡോ :എം. രമയേയാണ് സ്ഥലംമാറ്റിയത്.
  • ക്യാമ്പസ്സിൽ മയക്കുമരുന്നിന്റെ ഉപയോഗം തടയാൻശ്രമിച്ച ഇവർ ശ്രമിച്ചിരുന്നു.
Transfer of principal: മയക്കു മരുന്ന് ഉപയോഗം തടയാൻ ശ്രമിച്ച പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റം ട്രിബൂണൽ റദ്ദാക്കി

കോളേജ് ക്യാമ്പസ്സിൽ മയക്കുമരുന്നിന്റെ ഉപയോഗവും, അസാന്മാർഗ പ്രവർത്തനങ്ങളും  തടയാൻശ്രമിച്ച പ്രിൻസിപ്പലിനെ  ശിക്ഷനടപടികളുടെ ഭാഗമായി കാസർഗോഡ് ഗവ:കോളേജിൽ നിന്നും  കോഴിക്കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനൽ  റദ്ദാക്കി. എന്നാൽ വിദ്യാർത്ഥികളുടെ പരാതിയും തുടർന്നുള്ള സർക്കാർ നിലപാടും കണക്കിലെടുത്ത് അധ്യാപികയെ കാസർഗോഡ് ജില്ലയിൽ തന്നെയുള്ള മഞ്ചേശ്വരം ഗവണ്മെന്റ് കോളേജിലേയ്ക്ക്  സ്ഥലം മാറ്റാൻ ട്രിബൂണൽ നിർദ്ദേശിച്ചു.

 കാസർഗോഡ് ഗവൺമെൻറ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപികയും പ്രിൻസിപ്പലിന്റെ ചുമതലയും വഹിച്ചിരുന്ന ഡോ :എം.  രമയേയാണ്   കോഴിക്കോട് കൊടുവള്ളി ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക്  സ്ഥലം മാറ്റിയത്. ഒരു വിദ്യാർഥി സംഘടനയുടെ സമ്മർദ്ദത്തെ തുടർന്നാണ് സ്ഥലം മാറ്റഉത്തരവ് സർക്കാർ ഇറക്കിയത്. 

ALSO READ:   വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 47 കാരന് 20 വർഷം തടവ്

 വിദ്യാർത്ഥികളെ അപമാനിക്കുന്ന തരത്തിൽ പൊതുവേദിയിൽ അഭിപ്രായപ്രകടനങ്ങൾ നടത്തി സർക്കാർ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.  പ്രസ്തുതഅധ്യാപിക കോളേജിൽ തുടരുന്നത് കോളേജിന്റെ പഠനാന്തരീക്ഷത്തെയും ഉന്നതിയേയും സാരമായി ബാധിക്കാൻ ഇടയാകുമെന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുന്നതെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

 കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നിന്റെ  ഉപയോഗവും കച്ചവടവും വ്യാപകമാകുന്നത് തടയാനായി രക്ഷാകർതൃ  സമിതിയുടെ യോഗം വിളിച്ച് പരിഹരിക്കാൻ ശ്രമിച്ചതും, വിദ്യാർത്ഥികൾക്കിടയിലെ സദാചാര വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പരാതി വന്നപ്പോൾ രക്ഷകർത്താക്കളെ അറിയിച്ചതും ഒരു വിദ്യാർത്ഥി സംഘടനയുടെ അപ്രീതിക്ക് കാരണമായത് കൊണ്ടാണ് അധ്യാപികയ്ക്ക് ശിക്ഷാനടപടി  നേരിടേണ്ടി വന്നത്.

 അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്താൻ  ശ്രമിക്കുന്ന കോളേജ് അധ്യാപകർക്ക് വിദ്യാർത്ഥി സംഘടനയുടെ സമ്മർദങ്ങൾക്ക് വഴങ്ങി സർക്കാർ നൽകുന്ന തെറ്റായ  സന്ദേശം ഭാഗികമായി ശരിവയ്ക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ തയ്യാറായത് ദൗർ ഭാഗ്യകരമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  അഭിപ്രായപെട്ടു.

വിദ്യാർഥികൾക്കുള്ള പെരുമാറ്റചട്ടം കർശനമായി നടപ്പാക്കാൻ കോളേജ് അധികൃതർ ഇപ്പോൾ തയ്യാറായി. ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് സ്ഥലം മാറ്റപ്പെട്ട പ്രിൻസിപ്പൽ സ്വീകരിച്ച നടപടികളെ ശരി വയ്ക്കുന്നതാണെന്നും കമ്മിറ്റി അഭിപ്രായപെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News