പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് എൻജിനീയറിങ്ങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

വൈകുന്നേരം മൂന്നര മണിയോടെയായിരുന്നു പതിനഞ്ചോളം സഹപാഠികൾക്കൊപ്പമാണ് ഫഹദും ആദർശും കുളിക്കാനായി പുഴയിലേക്ക് ഇറങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 10:26 PM IST
  • പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
  • എൻജിനീയറിങ്ങ് കോളജിലെ നാലാം വർഷ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്
  • ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയായിരുന്നു അപകടം
പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് എൻജിനീയറിങ്ങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പാലക്കാട്: കരിമ്പുഴ പുഴയിലെ പാറക്കടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ട്. ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിങ്ങ് കോളജിലെ നാലാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. കടമ്പഴിപ്പുറം ആലങ്ങാട് ചെരിപ്പുറത്ത് വീട്ടിൽ ഹൈദ്രോസിന്റെയും നബീസത്തുൽ മുസിയയുടെയും മകൻ ഫഹദും കൊല്ലങ്കോട് നെൽമണി എൽപി സ്കൂളിനു സമീപം താമസിക്കുന്ന കറുപ്പു സ്വാമിയുടെയും ബേബിയുടെയും മകൻ ആദർശുമാണ് മരിച്ചത്.

Also Read: വടകരയിൽ കാണാതായ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

 

ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയായിരുന്നു അപകടം. പതിനഞ്ചോളം സഹപാഠികൾക്കൊപ്പമാണ് ഫഹദും ആദർശും കുളിക്കാനായി പുഴയിലേക്ക് ഇറങ്ങിയത്. പുഴയിലിറങ്ങിയ ഫഹദ് ഒഴുക്കിൽപ്പെടുകയും നീന്തൽ അറിയാത്ത ഫഹദിനെ രക്ഷപ്പെടുത്താനായി ആദർശ് കൂടെയിറങ്ങുകയുമായിരുന്നു.  ഇതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.  തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്.  ഇവരെ ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. 

Also Read: വരുന്ന 25 മാസങ്ങൾ ഈ രാശിക്കാർക്ക് അടിപൊളി സമയം, എല്ലാ കാര്യങ്ങളിലും വിജയം ഒപ്പം ധനനേട്ടവും

സ്വർണവും പണവും വാങ്ങി കബളിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ  

രണ്ടുപേരിൽ നിന്നും സ്വർണവും പണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ മലപ്പുറം തവനൂർ സ്വദേശിനി ആര്യശ്രീയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ആര്യശ്രീ തൃശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്നും 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കൂടാതെ ഒറ്റപ്പാലം സ്വദേശിയിൽ നിന്നും ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണ് കേസ്. ഒരു വർഷത്തിനകം സ്വർണവും 3 ലക്ഷം രൂപ ലാഭവും നൽകാമെന്നു വാഗ്ദാനം നൽകിയാണ് ഇവർ 2017 ൽ പഴയന്നൂർ സ്വദേശിനിയിൽ നിന്നും സ്വർണം കൈക്കലാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷം വീണ്ടും 3 ഘട്ടങ്ങളിലായി ഇവരിൽനിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയെന്നും പോലീസ് പറയുന്നു.  

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

സഹപാഠികളായ ആര്യശ്രീയും പഴയന്നൂർ സ്വദേശിനിയും ഒറ്റപ്പാലത്ത് വച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.  പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്വർണവും പണവും തിരികെ ലഭിക്കാതിരുന്നതോടെയാണ് പഴയന്നൂർ സ്വദേശിനി പോലീസിൽ പരാതി നൽകിയത്. ആര്യശ്രീ 2 വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽനിന്നും ഏഴര ലക്ഷം രൂപ കൈക്കലാക്കിയത്.  പണം വാങ്ങിയത് ഒരു ബിസിനസ് തുടങ്ങാനെന്നു പറഞ്ഞാണെന്നാണ് വിവരം. ഇരുവരുടെയും പരാതികളിൽ ആര്യശ്രീയുടെ പേരിൽ 2 കേസുകൾ റജിസ്റ്റർ ചെയ്താണ് അറസ്റ്റ്.  അറസ്റ്റിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ആര്യശ്രീയെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണ വിധേയമായി ആര്യശ്രീയെ മലപ്പുറം ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News