Boat Accident in Malappuram: കപ്പൽ ബോട്ടിലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

കപ്പലിലെ ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്ന ബാക്കി നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : May 13, 2024, 10:04 AM IST
  • സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്.
  • അപകടത്തിന് പിന്നാലെ ഇരുവരെയും കാണാതായിരുന്നു.
  • പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
Boat Accident in Malappuram: കപ്പൽ ബോട്ടിലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം: പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു.   സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇരുവരെയും കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്. പുലർച്ചെയാണ് അപകടമുണ്ടായത്. 

ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്ന ബാക്കി നാല് പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിന് പിന്നാലെ സലാമിനെയും ഗഫൂറിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പൊന്നാനിയിലേക്ക് കൊണ്ടുപോകും.

Also Read: Lok Sabha Election 2024: ലോക്സഭ തിരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ജനവിധി തേടുന്നത് 96 മണ്ഡലങ്ങൾ

 

പൊന്നാനിയിൽ നിന്നും പുറപ്പെട്ട 'ഇസ്ലാഹ്' എന്ന ബോട്ടിലാണ് സാഗർ യുവരാജ് എന്ന കപ്പലിടിച്ച് അപകടമുണ്ടായത്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News