കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിതപ്രദേശങ്ങളിൽ തെരച്ചിൽ ഊർജിതം. ആറാം ദിനമായ ഇന്ന് ചാലിയാറിലും തെരച്ചിലുണ്ടാകും. രണ്ട് ഭാഗങ്ങളായിതിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. വയനാട് മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല എന്നിവിടങ്ങളിലായിരിക്കും ഇന്ന് തെരച്ചിൽ. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കാനാണ് തീരുമാനം. രക്ഷാ ദൗത്യം അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
365 പേരുടെ ഇതുവരെ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. 148 മൃതദേഹങ്ങൾ തിരിച്ചറിയുകയും ഇവ ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്യണം. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 30 കുട്ടികളാണ് ദുരന്തത്തിൽ മരിച്ചത്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാർ കാഴിയുന്നുണ്ട്. അതേസമയം തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്ക്കരിക്കും.
ദുരന്തഭൂമിയിൽ നിന്നും ഇന്നലെ നാല് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഉരുൾപൊട്ടൽ ബാധിച്ച സ്ഥലങ്ങളിലെല്ലാം തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നലെയും തെരച്ചിൽ നടത്തിയത്. തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡും ഇന്നലെ തെരച്ചിലിന് ഉണ്ടായിരുന്നു. ഈ രീതിയിൽ ചന്നെയാകും ഇന്നത്തെയും പരിശോധന നടത്തുക. സൂചിപ്പാറയിലെ താഴ്ഭാഗങ്ങളും ഇന്ന് പരിശോധിക്കുമെന്നാണ് അറിയിപ്പ്.
Also Read: CMDRF: ദുരിതാശ്വാസ നിധി: കോൺഗ്രസിൽ തമ്മിലടി രൂക്ഷം; കെ. സുധാകരനെതിരെ ചെന്നിത്തലയും സതീശനും
ചാലിയാറിൽ നിന്ന് ഇന്നലെ 12 മൃതദേങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ചാലിയാറിൽ വിപുലമായ തെരച്ചിൽ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും.
അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് തുകകള്‍ വേഗത്തില്‍ നല്‍കാന്‍ കേന്ദ്രനിര്‍ദേശം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഉള്‍പ്പെടെയുള്ള പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കം കമ്പനികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.