Wild Elephant: പാലക്കാട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആനയുടെ നില ഗുരുതരം

Wild Elephant: പരിശോധനയിൽ ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല. അതുപോലെ പുറമെയും പരിക്കുകളൊന്നുമില്ല. പക്ഷെ നടക്കാൻ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നുമാണ് വനംവകുപ്പ് പറയുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 12, 2024, 06:57 AM IST
  • മലമ്പുഴയിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ ആനയുടെ നില ഗുരുതരം
  • ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വനംവകുപ്പ്
  • ആനയ്ക്ക് പിൻ കാലുകളിൽ ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍
Wild Elephant: പാലക്കാട് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആനയുടെ നില ഗുരുതരം

പാലക്കാട്: മലമ്പുഴയിൽ റെയിൽ പാളം  മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ ആനയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്.  ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വനംവകുപ്പ് പറയുന്നത്. ആനയ്ക്ക് പിൻ കാലുകളിൽ ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

Also Read: നേര്യമംഗലത്ത് കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ കാട്ടാന ഇറങ്ങി

പരിശോധനയിൽ ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല. അതുപോലെ പുറമെയും പരിക്കുകളൊന്നുമില്ല. പക്ഷെ നടക്കാൻ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നുമാണ് വനംവകുപ്പ് പറയുന്നത്.  

Also Read: ചതുർഗ്രഹി യോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പുതിയ ജോലി ഒപ്പം സാമ്പത്തിക നേട്ടവും!

ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സകളും നൽകി വരുന്നുണ്ട്. ഇതിനിടയിൽ ആനയ്ക്ക് മതിയായ ചികിത്സ നൽകണമെന്ന ആവശ്യവുമായി ആനപ്രേമി സംഘം രംഗത്തെത്തിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഇവർ വനം മന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

Also Read:  വിഷു ബമ്പർ നേടാൻ നാൾപ്രകാരം ഈ നമ്പർ ലോട്ടറി എടുത്തോളൂ

 

ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ഇന്നലെ വനംവകുപ്പ് സര്‍ജൻ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്‍റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ട്രെയിന്‍ വന്ന സമയത്ത് വേഗത്തില്‍ ഓടി വീണ് പരിക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തല്‍. ആനയുടെ പരിക്ക് ഗുരുതരമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കു ശേഷമെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു.

Trending News