4 ദിവസം കൊണ്ട് 100 കോടി ക്ലബിൽ; 3D വിസ്‌മയം തീർത്ത വിക്രാന്ത് റോണ സൂപ്പർ ഹിറ്റിലേക്ക്; കേരളത്തിലും മികച്ച കളക്ഷൻ

ഈച്ച എന്ന ചിത്രത്തിൽ വില്ലനായും ബാഹുബലിയിൽ മികച്ച വേഷം ചെയ്‌തും കിച്ച സുദീപ് മലയാളികൾക്ക് പ്രിയങ്കരനാണ്

Written by - Zee Malayalam News Desk | Last Updated : Aug 1, 2022, 10:45 AM IST
  • 4 ദിവസത്തിനുള്ളിൽ തന്നെ തീയേറ്ററിൽ നിന്ന് 100 കോടിയിലധികം രൂപ നേടി
  • ചിത്രത്തിന്റെ മുഴുവൻ ബഡ്‌ജറ്റ്‌ 90 മുതൽ 100 കോടി രൂപയാണ്
  • ഗംഭീര അഭിപ്രായങ്ങൾ നേടി ചിത്രം മുന്നേറുകയാണ്
4 ദിവസം കൊണ്ട് 100 കോടി ക്ലബിൽ; 3D വിസ്‌മയം തീർത്ത വിക്രാന്ത് റോണ സൂപ്പർ ഹിറ്റിലേക്ക്; കേരളത്തിലും മികച്ച കളക്ഷൻ

കിച്ച സുദീപിന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രാന്ത് റോണ സൂപ്പർഹിറ്റിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്‌ത്‌ 4 ദിവസത്തിനുള്ളിൽ തന്നെ തീയേറ്ററിൽ നിന്ന് 100 കോടിയിലധികം രൂപ നേടി കുതിക്കുകയാണ് ചിത്രം. ആദ്യ മൂന്ന് നാളുകളിൽ തന്നെ 80 കോടിയിലധികം നേടുകയും ഇപ്പോഴും തുടരുകയാണ് ആ ജൈത്രയാത്ര. ഒരു ആക്ഷൻ ഫാന്റസി ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. 

ചിത്രത്തിന്റെ മുഴുവൻ ബഡ്‌ജറ്റ്‌ 90 മുതൽ 100 കോടി രൂപയാണ്. 4 ദിവസം കൊണ്ട് തന്നെ ഈ മുതൽമുടക്ക് തീയേറ്ററിൽ നിന്ന് തന്നെ അണിയറപ്രവർത്തകർ സ്വന്തമാക്കി. കിച്ച സുദീപിന്റെ കരിയറിൽ തന്നെ ഏറ്റവും ചിലവേറിയ സിനിമയാണ് വിക്രാന്ത് റോണ. ഗംഭീര അഭിപ്രായങ്ങൾ നേടി ചിത്രം മുന്നേറുകയാണ്. മലയാളികൾക്ക് സുപരിചിതനായ നടനാണ് കിച്ച സുദീപ്. ഈച്ച എന്ന ചിത്രത്തിൽ വില്ലനായും ബാഹുബലിയിൽ മികച്ച വേഷം ചെയ്‌തും കിച്ച സുദീപ് മലയാളികൾക്ക് പ്രിയങ്കരനാണ്. "രംഗിതരങ്ക" എന്ന 2015 ൽ റിലീസായ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിൽ നിന്നാണ് വിക്രാന്ത് റോണാ കഥപറയുന്നത്. 

3D കൊണ്ട് വിസ്മയം തീർക്കുകയാണ് ചിത്രം. അടുത്തകാലത്ത് ഇറങ്ങിയ പല ഹോളിവുഡ് സിനിമയേക്കാൾ 3D ഗംഭീരമായി അനുഭവപ്പെടൻ പ്രേക്ഷകർക്ക് വിക്രാന്ത് റോണയിലൂടെ സാധിക്കുന്നുണ്ട്. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കുന്നത്. കന്നഡയ്ക്ക് പുറമേ മലയാളം, ഇം​​ഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് പുറത്തെത്തിയിരിക്കുന്നത്.  ദുൽഖർ സൽമാനാന്റെ വേഫൈറർ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കെജിഎഫ്, 777 ചാർളി, വിക്രയന്ത റോണ തുടങ്ങി കന്നഡ ചിത്രങ്ങൾ മലയാളി പ്രേക്ഷകരും സ്വീകരിക്കുന്നു എന്നത് ഇന്ത്യൻ സിനിമയെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News