പ്രതിസന്ധിയിലേക്ക് വീണ മലയാള സിനിമയ്ക്ക് പിടിവള്ളിയായി ജൂഡ് ആന്തണി ജോസഫ് ചിത്രം 2018. മെയ് അഞ്ചാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രം റിലീസായി മൂന്നാം ദിനം പത്ത് കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളിലായി കേരള ബോക്സ് ഓഫീസിൽ നിന്നും തന്നെ 5.07 കോടി കളക്ഷൻ നേടിയതായിട്ടാണ് ട്രേഡി അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ആഗോളതലത്തിൽ 2018 സിനിമ ഒമ്പത് കോടിയിൽ അധികം കളക്ഷനാണ് നേടിയിരിക്കുന്നത്.
മെയ് അഞ്ച് റിലീസ് തീയതി 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. തുടർന്ന് ലഭിച്ച മികച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലെ ബുക്കിങ് വർധിപ്പിച്ചു. പ്രധാന കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ബോർഡുകൾ ഉയരുകയും അധികം ഷോകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതെ തുടർന്ന് ചിത്രം റിലീസായി രണ്ടാം ദിവസം 2018 നേടിയത് 3.22 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. ബോക്സ് ഓഫീസിൽ 75 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അവധി ദിനമായ ഇന്ന് ഞായറാഴ്ചയിലെ റിപ്പോർട്ടുകളും കൂടി പുറത്ത് വന്നാൽ 2018 ന്റെ ആകെ കളക്ഷൻ 15 കോടിയുടെ അരികിലേക്കെത്തിയേക്കും.
#2018Movie Kerala Boxoffice
Day1 ₹1.85cr
Day2 ₹3.22cr2Days ₹5.07cr
Excellent Start!!— Forum Reelz (@ForumReelz) May 7, 2023
"2018 Every One is A Hero" ജൂഡ് ആന്റണി ഒരുക്കിയ ചിത്രത്തിന്റെ മുഴുവൻ പേര്. 2018ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേർത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
#2018Movie is on fire at the #Kerala box office! With a whopping 75% growth on day 2, it's hitting it out of the park.
After earning 1.85 cr. on day 1, it soared to 3.22 cr on day 2, resulting in a 2-day gross collection of 5.07 cr.
Worldwide - 9+ crs approxBLOCKBUSTER START pic.twitter.com/hDvxYYnLGU
— AB George (@AbGeorge_) May 7, 2023
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്- സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...