Aadu 3 Update: ഷാജി പാപ്പനും പിള്ളേരും ഒരു വരവ് കൂടി വരുന്നു; 'ആട് 3' അപ്ഡേറ്റെത്തി

ആട് 3 - വൺ ലാസ്റ്റ് റൈഡ് എന്നാണ് ചിത്രത്തിൻറെ പേര്. വിജയ് ബാബുവിൻറെ ഫ്രൈഡേ ഫിലിം ഹൌസ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.    

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 02:22 PM IST
  • ആട് 3 - വൺ ലാസ്റ്റ് റൈഡ് എന്ന ടാ​ഗ്ലൈനോടെയാണ് മിഥുൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
  • ആദ്യ ഭാഗത്തിലെത്തിയ കഥാപാത്രങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും രണ്ടാം വരവിലുണ്ടായിരുന്നു.
Aadu 3 Update: ഷാജി പാപ്പനും പിള്ളേരും ഒരു വരവ് കൂടി വരുന്നു; 'ആട് 3' അപ്ഡേറ്റെത്തി

പ്രേക്ഷകര്‍ ഏറ്റെടുത്ത ഷാജി പാപ്പന്‍ എന്ന കഥാപാത്രവുമായി ജയസൂര്യയും സംഘവും വീണ്ടും. ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം മിഥുൻ മാനുവൽ ആടിന്റെ മൂന്നാം ഭാ​ഗവുമായി എത്തുകയാണ്. മിഥുൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ആട് 3 - വൺ ലാസ്റ്റ് റൈഡ് എന്ന ടാ​ഗ്ലൈനോടെയാണ് മിഥുൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെത്തിയ കഥാപാത്രങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും രണ്ടാം വരവിലുണ്ടായിരുന്നു. മൂന്നാം ഭാ​ഗത്തിൽ ആരൊക്കെയുണ്ട് തുടങ്ങിയ കാര്യങ്ങൾ പിന്നീട് പുറത്തുവിടും. ഫ്രൈഡേ ഫിലിം ഹൗസ് തന്നെയാണ് മൂന്നാം ഭാ​ഗവും നിർമ്മിക്കുന്നത്. 

 

2015 ഫെബ്രുവരി ആറിനായിരുന്നു ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്തത്. തിയ്യറ്ററുകളില്‍ ചിത്രത്തിന് കാര്യമായ പ്രതികരണം ഉണ്ടായില്ലെങ്കിലും പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ ഷാജി പാപ്പന്‍ സൂപ്പര്‍ ഹിറ്റായി. ഈ തരംഗം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് രണ്ടാം ഭാ​ഗം പുറത്തിറക്കിയത്. എന്നാൽ ആദ്യ ഭാ​ഗത്തിന്റെ അത്രയും പ്രേക്ഷക പ്രീതി നേടാൻ രണ്ടാം ഭാ​ഗത്തിനായിരുന്നില്ല. 2017ൽ ആണ് ആട് 2 പുറത്തിറങ്ങിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News