കൊച്ചി: നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് സജീവമാകാൻ ഒരുങ്ങി നടി ഭാവന. അതിജീവനത്തിന്‍റെ സാധ്യതകൾ മുൻനിർത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രമായ ദ സർവൈവൽ എന്ന ഷോർട്ട്ഫിലിമിലൂടെയാണ് നടിയുടെ തിരിച്ച് വരവ്. അടുത്തിടെ ചിത്രത്തിന്റെ ടീസറാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന നടിയുടെ ദൃശ്യങ്ങൾ പെൺകരുത്തിന്‍റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്നു. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷ് ആണ് സംവിധായകൻ. മൈക്രോ ചെക്ക് നിർമ്മിക്കുന്ന ചിത്രം അടുത്ത ദിവസം റിലീസ് ചെയ്യും.
ALSO READ : The Gray Man Movie Trailer: തീപ്പാറുന്ന ഫൈറ്റ്; ധനുഷിന്റെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിന്റെ ട്രെയിലറെത്തി
സ്ത്രീകളുടെ അതിജീവനം മുൻനിർത്തിയുള്ള പ്രമേയത്തെക്കുറിച്ചു കേട്ടതിനു പിന്നാലെ അവർ അഭിനയിക്കാൻ തയാറാകുകയായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ എസ്.എൻ രജീഷ്. ഷൂട്ടിങ്ങിൽ ഉടനീളം പൂർണമായി സഹകരിച്ച നടി ചിത്രം മികവുറ്റതാക്കാൻ എല്ലാ പിന്തുണയും നൽകിയതായും സംവിധായകൻ പറഞ്ഞു.
ചിത്രത്തിന്‍റെ പോസ്റ്ററുകൾ ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെയാണ് ടീസർ ശ്രദ്ധേയമായത്. റിലീസ് ആകുന്നതോടെ ചിത്രം കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
ALSO READ : Bhavana Movie: ഒടുവിൽ തിരിച്ചുവരവ്; ഭാവനയുടെ പുതിയ മലയാള ചിത്രം, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!'
സിനിമാ മേഖലയിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭാവന അഭിനയരംഗത്ത് വീണ്ടും സാന്നിധ്യമറിയിച്ചത്. ഭാവനയ്ക്ക് മുന്നിൽ മലയാളത്തിലും കന്നഡയിലുമായി രണ്ടു സിനിമകൾ കൂടിയുണ്ട്. മാർച്ചിൽ പ്രഖ്യാപിച്ച ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! എന്ന സിനിമയിലൂടെ നടി മലയാള സിനിമയിലേക്ക് അഞ്ച് വർഷത്തിന് ശേഷം തിരികെ എത്താൻ ഒരുങ്ങുന്നത്. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.