അനൂപ് മേനോൻ നായകനായി രതീഷ് ശേഖർ സംവിധാനം ചെയ്യുന്ന 'ചെക്ക് മേറ്റ്' കഥയിൽ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ കൊണ്ടും കഥാ പശ്ചാത്തലം കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഗെയിം ത്രില്ലറാകുന്നു. ന്യൂയോർക്കിൽ സെറ്റ് ചെയ്തിരിക്കുന്ന കഥ പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത പുതിയ ദൃശ്യഭംഗി കൊണ്ടും ശ്രദ്ധേയമാകുന്നു.
ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെ പ്രേക്ഷകനെ ഓരോ നിമിഷവും കഥയുടെ ഗതി മുൻകൂട്ടി നിശ്ചയിക്കാൻ വിടാതെ പിടിച്ചുനിർത്താൻ സാധിക്കുന്നു. ഒരു ഫാർമസ്യുട്ടിക്കൽ കമ്പനിയുടെ തലവൻ. അയാളുടെ ജീവിതത്തിലും പ്രൊഫഷനിലും ഉണ്ടാകുന്ന ദിശകൾ. ഗുഡ് ഓർ ഇവിൽ. പ്രശ്നങ്ങൾ സിനിമ സംസാരിക്കുന്നു.
ALSO READ: റോക്കി ഭായിയെ വെല്ലാന്‍ ‘മാർട്ടിൻ’ വരുന്നു; ബ്രഹ്മാണ്ഡ ട്രെയിലർ
പരീക്ഷണാടിസ്ഥാനത്തിൽ മരുന്നുകൾ ജനങ്ങൾക്ക് മേൽ യാതൊരു ഉറപ്പുമില്ലാതെ പ്രയോഗിക്കുന്ന ഫാർമ കമ്പനിക്ക് നേരെ സിനിമ വിരൽ ചൂണ്ടുന്നു. സസ്പെൻസും ട്വിസ്റ്റും നിറഞ്ഞ ചതുരംഗക്കളിയിൽ ആര് വാഴും ആര് വീഴും എന്നത് കണ്ടറിയണം.
കഥയുടെ ഒഴുക്കിനനുസരിച്ച് വരുന്ന പാട്ടുകൾ മനോഹരമായി. അഭിനേതാക്കളും അവർ അവരുടെ വേഷങ്ങൾ മികച്ചതാക്കി മാറ്റി. ഇതുവരെ കാണാത്ത ഒരു ഗ്രേ ഷേഡ് ക്യാരക്ടറിലാണ് അനൂപ് മേനോൻ എത്തുന്നത്. ലാൽ, രേഖ ഹരീന്ദ്രൻ എന്നിവരും വേഷങ്ങൾ വ്യത്യസ്തമാക്കി. ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരക്കുന്നു എന്നത് മറ്റൊരു സവിശേഷതയായി മാറുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബാലചന്ദർ ശേഖർ. പ്രൊജക്ട് ഡിസൈനർ- ശ്യാം കൃഷ്ണ. ക്രിയേറ്റീവ് ഡയറക്ടർ- സൗമ്യ രാജൻ. ഫിനാൻസ് കൺട്രോളർ- കൃഷ്ണദാസ്. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്. പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ- സംഗീത് പ്രതാപ്. എഡിറ്റർ- പ്രജീഷ് പ്രകാശ്. പ്രൊഡക്ഷൻ ഡിസൈനർ- സ്വപ്നീൽ ബദ്ര. മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്- ലാഡ ആൻഡ് ബാർബറ. ക്യാമറ ഓപ്പറേറ്റർ- പോൾ സ്റ്റാമ്പർ.
ഗാനരചന- ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ. സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ. പശ്ചാത്തലസംഗീതം- റുസ്ലൻ പെരെഷിലോ. സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ. കളറിസ്റ്റ്- ബിലാൽ റഷീദ്. വിഎഫ്എക്സ്- ഗാസ്പർ മ്ലാകർ. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്. വിതരണം- സീഡ് എൻറർടെയ്ൻമെൻറ്സ് യുഎസ്എ. വിഷ്വൽ പ്രൊമോഷൻസ്- സ്നേക്ക്പ്ലാൻറ്. പിആർഒ- പി. ശിവപ്രസാദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.