Kochi : ബിഗ് ബോസ് മലയാളം സീസൺ 4 ൽ എത്തില്ലെന്ന് അറിയിച്ചിരിക്കുകയാണ് സീരിയൽ താരം അശ്വതി. ബിഗ് ബോസ് സീസൺ 4 ഉടനെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തിൽ ചർച്ച മുറുകുകയാണ്. ഇതിനിടയിൽ അശ്വതി തോമസിന്റെ പേരും ഉയർന്ന് കേട്ടിരുന്നു. ഇതിന് വിശദീകരണവുമായി ആണ് അശ്വതി രംഗത്തെത്തിയത്. ഈ വര്ഷം ബിഗ് ബോസിൽ എത്താൻ സാധിക്കില്ലെന്നാണ് ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞിരിക്കുന്നത്.
അശ്വതിയുടെ പോസ്റ്റ്
ബിഗ്‌ബോസിൽ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ എന്റെയും ആഗ്രഹം ആണ്. പ്രെഡിക്ഷൻ ലിസ്റ്റും, ഇതുപോലെ വാർത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവർ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട് ഇപ്പ്രാവശ്യം ബിഗ്ഗ്ബോസ്സിൽ ഉണ്ടല്ലേ ഞങ്ങളോട് മാത്രം പറയൂ എന്ന്. ഞാൻ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവർ വരെ ഉണ്ട്. നിർഭാഗ്യവശാൽ ഈ വർഷം പങ്കെടുക്കാൻ എനിക്ക് സാധിക്കില്ല. "ഇനി അഥവാ പോകുന്നുണ്ടേൽ തല്ലിക്കൊന്നാലും ഞാൻ ആരോടും പറയൂലാ".
ALSO READ: Bigg Boss Malayalam Season 4 : ബിഗ് ബോസ് സീസൺ 4 ൽ സന്തോഷ് പണ്ഡിറ്റും?
അതിനിടെ സന്തോഷ് പണ്ഡിറ്റ് ഈ വർഷം പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സന്തോഷ് പണ്ഡിറ്റിനൊപ്പം പാല സജി, വാവ സുരേഷ്, അനു തുടങ്ങിയവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല. ഇതിനിടയിൽ ഷോയുടെ ഹോസ്റ്റ് ആരാകുമെന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നുണ്ട്. മോഹൻലാൽ തന്നെയാകും ഷോയുടെ ഹോസ്റ്റെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മോഹൻലാലിന് പകരം ഇത്തവണ സുരേഷ് ഗോപി എത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഷോയുടെ ലോഗോ ഫെബ്രുവരി 27 ന് പുറത്ത് വിട്ടിരുന്നു. ഷോ മാർച്ചിൽ തന്നെ ആരംഭിക്കുമെന്ന് ഏഷ്യാനെറ്റ് അറിയിച്ചിരുന്നു.മോഹൻലാൽ ഷോയിൽ നിന്ന് പിന്മാറിയെന്ന അഭ്യൂഹങ്ങൾ വന്നത് മുതൽ ആരാധകർ ഏറെ നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരേഷ് ഗോപി എത്തുന്നതാണ് നല്ലതെന്ന അഭിപ്രായവുമായി എത്തിയവരും കുറവല്ല
സുരേഷ് ഗോപി അതിഗംഭീരമായി തന്നെ ഷോ മുന്നോട്ട് കൊണ്ട് പോകുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മോഹൻലാൽ ഷൂട്ടിംഗ് തിരക്കുകളിൽ ആയതിനാൽ ഇത്തവണ ബിഗ് ബോസിൽ എത്തില്ലെന്നായിരുന്നു അഭ്യൂഹങ്ങൾ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെയും മറ്റ് ചിത്രങ്ങളുടെയും ഷൂട്ടിങും അണിയറ പ്രവർത്തനങ്ങളൂം പുരോഗമിക്കുന്ന സാഹചര്യത്തിൽ മോഹൻലാൽ പരിപാടിയിൽ നിന്ന് മാറി നിൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഏഷ്യാനെറ്റോ, മോഹൻലാലോ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇനിയും നടത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...