ധനുഷിന്റെ (Dhanush) ചിത്രം ജഗമേ തന്തിരം (Jagame Thanthiram) ജൂണിൽ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ ട്രെയ്‌ലർ ജൂൺ 1 ന് റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചത്രത്തിന്റെ ടീസർ പുറത്ത് വിട്ടപ്പോൾ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി ധനുഷിന്റെ സുരുളിയെ മാത്രമാണ് അവതരിപ്പിച്ചിരുന്നത്. 2021 ജൂൺ 18 നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത.
#JagamaeThandhiram Trailer from June 1st....@dhanushkraja @sash041075 @MrJamesCosmo @Music_Santhosh @AishwaryaLeksh4 @kshreyaas @vivekharshan @kunal_rajan @DineshSubbaray1 @NetflixIndia @chakdyn @Stylist_Praveen @tuneyjohn @santanam_t @sherif_choreo #BabaBhaskar #LetsRakita pic.twitter.com/6NJiE8VuX9
— karthik subbaraj (@karthiksubbaraj) May 29, 2021
ധനുഷിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണ് ജഗമേ തന്തിരം. കാർത്തിക് സുബ്ബരാജാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ശശികാന്താണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ശശികാന്തിന് സിനിമ OTT പ്ലാറ്റഫോമിൽ റിലീസ് ചെയ്യാൻ ഓഫർ ലഭിച്ചിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നെറ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്യുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
ALSO READ: Army of the Dead Movie: മരിച്ചവരുടെ സൈന്യം,മരണത്തിൻറെ സൈന്യം ചോര മണം ഒഴുകുന്ന ലാസ് വേഗാസ്
ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്മിയും ജോജു ജോർജും (Joju George) ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ ധനുഷ് ഡബിൾ റോളിലാണ് എത്തുന്നത്. സുരുളി, പ്രഭു എന്നീ രണ്ട് കഥാപാത്രങ്ങളെ ധനുഷ് സിനിമയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലണ്ടനിലും തമിഴ് നാട്ടിലുമായി ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
നായകനായ ധനുഷിന് സിനിമ OTT പ്ലാറ്റഫോമിൽ റീലീസ് ചെയ്യാൻ താത്പര്യമുണ്ടായിരുന്നില്ല. ട്വിറ്ററിലൂടെ (Twitter) അദ്ദേഹം ഇത് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ധനുഷും ചിത്രത്തിന്റെ നിർമ്മാതാവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും അഭ്യുഹങ്ങളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...