Dhoomam: ഫഹദ് - അപര്‍ണ ബാലമുരളി ചിത്രം 'ധൂമം' ചിത്രീകരണം തുടങ്ങി

ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 01:03 PM IST
  • സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.
  • ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഹോംബാലെ ഫിലിംസിന്റെ ട്വിറ്റര്‍ പേജിലൂടെ അടുത്തിടെ പുറത്തുവിട്ടിരുന്നു.
  • നേരത്തെ പ്രഖ്യാപിച്ച ടൈസണ്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമാണ് ധൂമം.
Dhoomam: ഫഹദ് - അപര്‍ണ ബാലമുരളി ചിത്രം 'ധൂമം' ചിത്രീകരണം തുടങ്ങി

ഫഹദ് ഫാസിൽ അപര്‍ണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങലാകുന്ന ധൂമം ചിത്രീകരണം ആരംഭിച്ചു. സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഹോംബാലെ ഫിലിംസിന്റെ ട്വിറ്റര്‍ പേജിലൂടെ അടുത്തിടെ പുറത്തുവിട്ടിരുന്നു. ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. 

നേരത്തെ പ്രഖ്യാപിച്ച ടൈസണ്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമാണ് ധൂമം. പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും ധൂമം എന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകും. പുതിയ പ്രമേയം അവതരിപ്പിക്കുന്ന ധൂമത്തില്‍ മാസ് റോളിലാകും ഫഹദ് എത്തുകയെന്ന് നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍ അറിയിച്ചു. രണ്ട് പ്രമുഖ താരങ്ങളുടെ സമാഗമം ബിഗ് സ്‌ക്രീനില്‍ മായാജാലം തീര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. 

Also Read: Kantara movie: കന്നഡയിലെ വിജയത്തിന് ശേഷം ഹിന്ദിയിലേക്ക്; 'കാന്താരാ' ഹിന്ദി ട്രെയിലർ

 

പ്രമുഖ ഛായാഗ്രാഹകന്‍ പ്രീത ജയരാമന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പൂര്‍ണചന്ദ്ര തേജസ്വിയാണ്. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News