Fighter Trailer Out: രോമാഞ്ചം കൊള്ളിച്ച് ഹൃത്വിക് റോഷന്‍റെ ഏരിയൽ ആക്ഷൻ ചിത്രം ഫൈറ്ററിന്‍റെ ട്രെയിലർ!!

Fighter Trailer Out:  വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ട്രെയിലർ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.  2024 ജനുവരി 25-ന് ഇന്ത്യയിലെ ഏറ്റവും വലിയ ഏരിയൽ ആക്ഷൻ ചിത്രത്തിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 08:25 PM IST
  • ഫൈറ്റര്‍ ട്രെയിലർ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഇരട്ടി തിളക്കം നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2024 പുതുവര്‍ഷത്തില്‍ ബോളിവുഡിന് പുത്തന്‍ ഉണര്‍വാണ് ഫൈറ്റര്‍ നല്‍കുന്നത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നു
Fighter Trailer Out: രോമാഞ്ചം കൊള്ളിച്ച് ഹൃത്വിക് റോഷന്‍റെ ഏരിയൽ ആക്ഷൻ ചിത്രം ഫൈറ്ററിന്‍റെ ട്രെയിലർ!!

Fighter Trailer Out: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്ററിന്‍റെ ഫുള്‍ പവർ പാക്ക്ഡ് ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻ സീക്വൻസുകൾ, ഹൃത്വിക് റോഷന്‍റെയും ദീപിക പദുകോണിന്‍റെയും തകർപ്പൻ കെമിസ്ട്രി ട്രെയിലർ വീഡിയോ സോഷ്യല്‍ മീഡിയയില്‍  തരംഗമായി മാറിയിരിയ്ക്കുകയാണ്.  

ഫൈറ്റര്‍ ട്രെയിലർ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഇരട്ടി തിളക്കം നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2024 പുതുവര്‍ഷത്തില്‍ ബോളിവുഡിന് പുത്തന്‍ ഉണര്‍വാണ് ഫൈറ്റര്‍ നല്‍കുന്നത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നു.

Fighter ട്രെയിലർ കാണാം 

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ട്രെയിലർ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.  2024 ജനുവരി 25-ന് ഇന്ത്യയിലെ ഏറ്റവും വലിയ ഏരിയൽ ആക്ഷൻ ചിത്രത്തിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഏറ്റവും മികച്ച ട്രെയിലർ എന്നാണ് സോഷ്യല്‍ മീഡിയ അവകാശപ്പെടുന്നത്. 
 
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സുമായി സഹകരിച്ച് വിയാകോം 18 സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ഫൈറ്റർ' സിനിമാറ്റിക് മികവാണ് പുറത്തെടുക്കുന്നത്. ഹൃദയസ്പർശിയായ ആക്ഷനും ദേശഭക്തിയുടെ ആവേശവും ഇഴചേര്‍ന്ന് അതി ഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.

2024 ജനുവരി 25-ന് തീയറ്ററുകളിൽ 'ഫൈറ്റർ' പറന്നുയരും, ദേശഭക്തിയുടെ പുതിയ അദ്ധ്യായം, സിനിമാറ്റിക്  മികവിന് പുതിയ നിര്‍വ്വചനം, ഒരു ഐതിഹാസിക യാത്രയുടെ തയ്യാറെടുപ്പിലാണ് ഫൈറ്റര്‍.....!!   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News