Identity Movie: 2025ന്റെ തുടക്കം ഗംഭീരം, തമിഴ്നാട്ടിലും വരവറിയിച്ച് 'ഐഡന്റിറ്റി'; രണ്ടാം ദിനം കൂട്ടിയത് 40 സ്ക്രീനുകൾ

Identity Movie: 'മാരി 2' എന്ന ഒറ്റ ചിത്രത്തിലൂടെ ടോവിനോ തോമസ് തമിഴ് നാട്ടിൽ ആരാധക വൃന്ദം സൃഷ്ടിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 3, 2025, 04:31 PM IST
  • തമിഴ്നാട്ടിലും തരംഗം സൃഷ്ടിച്ച് ഐഡന്റിറ്റി
  • രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ നാൽപതോളം സ്ക്രീനുകൾ കൂട്ടി
  • 2025ന്റെ തുടക്കം ഗംഭീരമായെന്ന് പ്രേക്ഷകർ
Identity Movie: 2025ന്റെ തുടക്കം ഗംഭീരം, തമിഴ്നാട്ടിലും വരവറിയിച്ച് 'ഐഡന്റിറ്റി'; രണ്ടാം ദിനം കൂട്ടിയത് 40 സ്ക്രീനുകൾ

'ഫോറൻസിക്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്.

2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. 

ഇപ്പോഴിതാ ചിത്രം കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും ഹിറ്റായി എന്ന റിപ്പോർട്ടാണ് വരുന്നത്. രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ നാൽപതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് മികച്ച പ്രതികരണം കാരണം തമിഴ്നാട്ടിൽ കൂട്ടിയിരിക്കുന്നത്. 

Read Also: 'പ്രതികൾക്ക് ലഭിച്ചത് തക്ക ശിക്ഷ, വിധി പകർപ്പ് കിട്ടിയശേഷം അപ്പീൽ പോകുന്ന കാര്യം ആലോചിക്കും'

ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ തൃഷ, വിനയ് റായ് എന്നിവർ തമിഴ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹിറ്റ് താരങ്ങളാണ്. കൂടാതെ 'മാരി 2' എന്ന ഒറ്റ ചിത്രത്തിലൂടെ ടോവിനോ തോമസും തമിഴ് നാട്ടിൽ ആരാധക വൃന്ദം സൃഷ്ടിച്ചിരുന്നു. എ ആർ.എമ്മിനും മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് തമിഴ് നാട്ടിൽ ലഭിച്ചത്.

രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥ ഒരുക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്

പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഐഡന്റിറ്റിയില്‍ നിറഞ്ഞുനില്‍ക്കുന്നത്, ഹരനും ആലിഷയും അലനും. തന്റെ ചെറു ചലനം പോലും കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ നിന്ന് വിട്ടുനില്‍ക്കാത്ത വിധം ജാഗ്രത കാട്ടി ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്. 

Read Also: 'രേഖാചിത്ര'വുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി; ഇനി 6 നാൾ കൂടി

അലൻ ജേക്കബായി വിനയ് റോയും സിനിമയുടെ നെടുംതൂണാകുന്നു. രൂപത്തിലും ഭാവത്തിലും സൂക്ഷ്‍മത പുലര്‍ത്തിയാണ് നടൻ പകര്‍ന്നാടിയിരിക്കുന്നത്. ആലിഷയായ തൃഷയും തന്റെ കഥാപാത്രത്തിന് സിനിമയില്‍ ലഭ്യമായ സ്ഥാനം ഉറപ്പിക്കുന്നു.

ഐഡന്റിറ്റിയെ അതിന്റെ പൂർണതയിലെത്തിക്കുന്നത് പശ്ചാത്തല സംഗീതമാണ്. ജേക്സ് ബിജോയ്ക്കാണ് അതിന്റെ ക്രെഡിറ്റ്. അഖില്‍ ജോര്‍ജിന്റെ ഛായാഗ്രാഹണവും ടൊവിനോ ചിത്രത്തിന്റെ പ്രമേയത്തിനൊത്തുള്ളതാണ്. ചമൻ ചാക്കോയുടെ കട്ടുകള്‍ ഐഡന്റിറ്റി സിനിമയുടെ താളത്തിന് നിര്‍ണായകമാകുന്നു.

ആദ്യാവസാനം പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിലുള്ള സാങ്കേതികത്തികവില്‍ സസ്‍പെൻസ് കഥയുമായി അന്യഭാഷാ സിനിമകളോട് മത്സരിക്കാൻ പോന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2025ലെ തുടക്കം ഗംഭീരമാക്കി എന്ന്  തീർത്തും പറയാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News