Jack n Jill teaser: സ്ത്രീകൾ വരുമ്പോൾ തന്നെ ഒരു ഐശ്വര്യമല്ലേ..! ആക്ഷനും കോമഡിയുമായി മഞ്ജു വാര്യരും കൂട്ടരും..! ജാക്ക് n ജിൽ ടീസർ

ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് ജാക്ക് n ജിൽ.

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 07:26 PM IST
  • ആക്ഷനും കോമഡിയും എല്ലാം കോർത്തിണക്കിയ ഒരു പക്കാ എന്റർടെയ്നറാകും ഈ ചിത്രമെന്ന് ടീസർ വ്യക്തമാക്കുന്നു.
  • ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ഇറങ്ങിയിരുന്നു.
  • ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരായിരുന്നു ഫസ്റ്റ് ലുക്കിൽ ഉണ്ടായിരുന്നത്.
Jack n Jill teaser: സ്ത്രീകൾ വരുമ്പോൾ തന്നെ ഒരു ഐശ്വര്യമല്ലേ..! ആക്ഷനും കോമഡിയുമായി മഞ്ജു വാര്യരും കൂട്ടരും..! ജാക്ക് n ജിൽ ടീസർ

പകരം വെക്കാനില്ലാത്ത മനോഹരമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ജാക്ക് ആൻഡ് ജില്ലിന്റെ രസകരമായ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. പ്രശസ്ത സംവിധായകൻ മണിരത്നമാണ് ടീസർ റിലീസ് ചെയ്തത്. 

ആക്ഷനും കോമഡിയും എല്ലാം കോർത്തിണക്കിയ ഒരു പക്കാ എന്റർടെയ്നറാകും ഈ ചിത്രമെന്ന് ടീസർ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ഇറങ്ങിയിരുന്നു. ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരായിരുന്നു ഫസ്റ്റ് ലുക്കിൽ ഉണ്ടായിരുന്നത്. നേരത്ത ഇറങ്ങിയ കിം കിം കിം എന്ന ​ഗാനവും വൈറലായിരുന്നു. ഒരുപാട് പേർ ഈ ​ഗാനത്തിന് ചുവടുവച്ച് റീൽസ് ഇറക്കിയിരുന്നു. 

 

Also Read: Viral Video : പന്ത്രണ്ടിലെ “പടകൾ ഉണരേ” എന്ന ഗാനത്തിന് ചുവട് വെച്ച് അൽഫോൺസ് ജോസഫ്; വീഡിയോ വൈറൽ

ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് ജാക്ക് n ജിൽ. ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മെയ് 20ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ജോയ് മൂവി പ്രോഡക്ഷൻസാണ് വിതരണത്തിന് എത്തിക്കുന്നത്.

Also Read: Saudi Vellakka Teaser: 'ഇതൊരു വെള്ളയ്ക്കാ കേസാണല്ലേ?' തമാശകൾ നിറച്ച് സൗദി വെള്ളക്ക ടീസർ

റാം സുരേന്ദറും ഗോപി സുന്ദറും ജയിക്സ് ബിജോയിയും ചേർന്നാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയിരിക്കുന്നത്. ബി കെ ഹരിനാരായണനും റാം സുന്ദറും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവിന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ് രാജീവ്‌, മഹേഷ്‌ ഐയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്എം, അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News