അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ വ്യത്യസ്ഥമായ കഥയോ ഇല്ലെങ്കിലും ഒരു ഹോളിവുഡ് ചിത്രമെന്ന് (Jagame Thandhiram Latest Review) തോന്നിപ്പോവുന്ന രീതിയിലാണ് ഇത്തവണ കാർത്തിക്ക് സുബ്ബരാജ്- ധനുഷ് കൂട്ട്കെട്ട് എത്തിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ നേരിട്ട് റിലീസ് ചെയ്ത ജഗമേ തന്തിരം എന്ന തമിഴ് ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ചർച്ചാ വിഷയമായിക്കഴിഞ്ഞു.
വലിയ അത്ഭുതമൊന്നും ഇല്ലാത്ത ഒരു സാധാരണ ആക്ഷൻ ചിത്രത്തെ ലണ്ടൻ എന്ന മഹാനഗരം പശ്ചാത്തലമാക്കി ചിത്രീകരിച്ചപ്പോൾ പിറന്നത് മാസ്സ് ഗ്യാങ്സ്റ്റാർ എൻ്റടെയ്നർ. സുരുളി (ധനുഷ്), ശിവദാസ് (ജോജു ജോർജ്), പീറ്റർ (ജെയിംസ് കോസ്മോ) എന്നീ മൂന്ന് വ്യത്യസ്ഥരായ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ALSO READ : Mohanlal Aarattu : മോഹൻലാലിൻറെ ആറാട്ട് തീയേറ്ററുകളിൽ എത്തുന്നു ; ഒക്ടോബർ 14 ന് റിലീസ് ചെയ്യും
തമിഴ്നാട്ടിലെ മധുരയിലെ ഒരു ദാദയായ സുരുളിക്ക് ചില പ്രത്യേക കാരണത്താൽ പീറ്റർ എന്ന ഗ്യാങ്സ്റ്റാറിനു വേണ്ടി ലണ്ടനിലേക്ക് വരേണ്ടി വരികയും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലുടനീളം കാണുന്നത്. നായികാ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിച്ചത് ഐശ്വര്യ ലക്ഷ്മിയാണ്. ഒപ്പം കലയരസനും മികച്ച വേഷത്തിലുണ്ട്.
ശ്രീലങ്കൻ തമിഴരുടെ പലായനമാണ് പ്രധാന വിഷയം. എന്നാൽ അതിനൊപ്പം വർണ വിവേചനം, മനുഷ്യക്കടത്ത് തുടങ്ങിയ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നുണ്ട്. രണ്ട് ഗ്യാങ്സ്റ്റാർ ടീമിലൂടെയാണ് ഈ പ്രശ്നങ്ങളുടെ കുരുക്കഴിയുന്നത്. സിനിമ ഏതാണ്ട് പകുതി കഴിയുമ്പോൾ ചിലർക്കെങ്കിലും തോന്നിക്കാണും സത്യത്തിൽ നായകൻ ശിവദാസ് അല്ലേ എന്ന്. കാരണം അത്രക്കും വില്ലനിസത്തിലൂടെയാണ് ധനുഷിന്റെ സുരുളി എന്ന കഥാപാത്രം വിസ്മയിപ്പിച്ചത്. മികച്ച ആക്ഷൻ-സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. ഒരു ജോൺ വിക്ക് സ്റ്റൈൽ പലയിടങ്ങളിൽ കാണാൻ സാധിക്കും.
ALSO READ : Cold Case OTT റിലീസ് തിയതി പ്രഖ്യാപിച്ചു, കുറ്റാന്വേഷകനായി പൊലീസ് വേഷത്തിൽ പൃഥ്വിരാജ് വീണ്ടുമെത്തുന്നു
അനായാസ പ്രകടനത്തിലൂടെ കൈയ്യടി നേടുന്ന ധനുഷ് ഇത്തവണയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. മാത്രമല്ല ആദ്യ തമിഴ് ചിത്രത്തിലൂടെ ജോജു ജോർജും ജെയിംസ് കോസ്മോയും മികച്ച കഥാപാത്രങ്ങളെ തന്നെ സമ്മാനിക്കുകയും ചെയ്തു. തിയേറ്റർ റിലീസ് ലഭിച്ചില്ലെങ്കിലും 17 ഭാഷകളിലായി 190 രാജ്യങ്ങളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...