ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ കേരളക്കരയും കടന്ന് അങ്ങ് ബോളിവുഡിൽ വരെ തിളങ്ങി നിൽക്കുകയാണ്. അന്യഭഷകളിലടക്കം വൻ ഹിറ്റ് സ്വന്തമാക്കുകയാണ് ചിത്രം. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിത്. ഇപ്പോഴിതാ സിംഗപ്പൂരിലെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മാർക്കോയ്ക്ക് സിംഗപ്പൂരിൽ ആർ21 റേറ്റിംഗ് ആണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. സിംഗപ്പൂരിലെ സെൻസർ ബോർഡായ ഇൻഫോകോം മീഡിയ ഡെവലപ്‌മെൻ്റ് അതോറിറ്റി ആണ് ചിത്രത്തിന് R21 റേറ്റിംഗ് നൽകിയത്. അതിശക്തമായ വയലൻസ് തന്നെയാണ് ഇതിന് കാരണം.
"ഇന്ത്യയിലെ എക്കാലത്തെയും അക്രമാസക്തമായ സിനിമ" എന്നാണ് മാർക്കോയെ അണിയറപ്രവർത്തകർ വിളിച്ചിരുന്നത്. 2024 ഡിസംബർ 20 ന് തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. 21 വയസിനും അതിന് മുകളിലും പ്രായമുള്ളവർക്ക് മാത്രം കാണാനാവുന്ന ചിത്രം എന്നാണ് R21 എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. രൺബീർ കപൂറിൻ്റെ അനിമൽ, പ്രശാന്ത് നീലിൻ്റെ സലാർ: പാർട്ട് 1 സീസ്ഫയർ തുടങ്ങിയ ഇന്ത്യൻ ആക്ഷൻ ചിത്രങ്ങൾക്ക് പോലും സിംഗപ്പൂർ സെൻസർ ബോർഡിൽ നിന്ന് M18 റേറ്റിംഗ് ആണ് ലഭിച്ചിട്ടുള്ളത്.
അതേസമയം R21 റേറ്റിംഗ് നേടുന്ന ആദ്യ ഇന്ത്യൻ ആക്ഷൻ ചിത്രമാണ് മാർക്കോ, മണിരത്‌നത്തിൻ്റെ ബോംബെ, രാജ്കുമാർ റാവുവിൻ്റെ ബദായ് ദോ, അനിൽ കപൂറിൻ്റെ ഏക് ലഡ്‌കി കോ ദേഖാ തോ ഐസാ ലഗാ, ആയുഷ്മാൻ ഖുറാനയുടെ ശുഭ് മംഗൾ സിയദാ സാവധാൻ തുടങ്ങിയ മറ്റ് ചിത്രങ്ങളും R21 റേറ്റിംഗ് ആണ് നേടിയത്.
Also Read: Bromance Movie Song: 'കൂർഗ്' ഭാഷയിൽ ഒരടിപൊളി കല്യാണപാട്ട്; ഈ വാലന്റൈൻസ് ഡേ 'ബ്രൊമാൻസി'ന്റേത്
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ ബോളിവുഡിൽ തരംഗമായി മാറുകയാണ്. ഇത്തരത്തിൽ പോയാൽ അധികം വൈകാതെ തന്നെ 100 കോടി ക്ലബിൽ കേറിയേക്കുമെന്നാണ് റിപ്പോർട്ട്. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു പിന്നാലെ ഹിന്ദിയിൽ 34 സ്ക്രീനുകളില്‍ നിന്നും 350 സ്ക്രീനുകളിലേക്ക് ചിത്രം മാറിയിരുന്നു. അതേസമയം, ബോളിവുഡിലെ മലയാള ചിത്രങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ സിനിമയ്ക്കായിരുന്നു ബോളിവുഡിൽ ഇത്രയും കാലം ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡുകൾ ഉണ്ടായിരുന്നത് (42 ലക്ഷം). ഈ റെക്കോർഡിനെ തകർത്തെറിഞ്ഞു കഴിഞ്ഞു മാർക്കോ.
സിനിമ റിലീസായി ഒരാഴ്‌ച പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 50 കോടി രൂപയാണ് ബോക്‌സ് ഓഫിസില്‍ നേടിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്‌ഷനാണ് 'മാര്‍ക്കോ'യിലൂടെ നേടുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷമെത്തിയ ആക്‌ഷന്‍ ചിത്രങ്ങളിലൊന്നായ കില്‍ (ഹിന്ദി) ലൈഫ് ടൈം കളക്‌ഷന്‍ 47 കോടി രൂപയായിരുന്നു. ഇതാണ് വെറും അഞ്ച് ദിവസം കൊണ്ട് മാര്‍ക്കോ മറികടന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy